തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം പി.എന്‍. ഗോപീകൃഷ്ണന് ലഭിച്ചു. 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന കൃതിക്കാണ് അംഗീകാരം. പ്രബന്ധങ്ങള്‍ക്കുള്ള ഡോ. കെ.എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം(ശാസ്‌ത്രേതരം) ടി. തസ്ലിമയ്ക്കാണ്(പ്രബന്ധം-കെ.ജി. ജോര്‍ജിന്റെ ചലച്ചിത്രങ്ങളിലെ ദൃശ്യ-ശബ്ദസങ്കേതങ്ങള്‍ ആഖ്യാനവും അര്‍ഥരൂപവത്കരണവും).

To advertise here,

എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്‌കാരത്തിന് എസ്. ശാന്തിയുടെ 'കിളിമൊഴി: പക്ഷികള്‍ക്കുവേണ്ടി 35 ഭാഷണങ്ങള്‍- സാലിം അലി' അര്‍ഹമായി. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനികം, എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാര ജേതാക്കള്‍ക്ക് ഓരോ ലക്ഷം രൂപയും ഡോ. കെ.എം. ജോര്‍ജ് സ്മാരക ഗവേഷണപുരസ്‌കാര ജേതാവിന് അമ്പതിനായിരം രൂപയും ലഭിക്കും.

സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.