തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന് ഈ വര്‍ഷത്തെ വൈജ്ഞാനിക പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എന്‍. വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോര്‍ജ്ജ് സ്മാരക ഗവേഷണപുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരന് സ്മാരക വിവര്‍ത്തനപുരസ്കാരം എന്നിവയ്ക്കായി 2025 ജൂലൈ 25 വരെ അപേക്ഷകള്‍ അയക്കാം എന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന് അറിയിച്ചു.
2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുക. ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്, സാഹിത്യ-സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ അയച്ചുതരാവുന്നതാണ്.
പുരസ്കാരത്തിന് സമര്‍പ്പിക്കുന്ന കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയുടെ നാല് പകര്‍പ്പുകളും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമാണ് സമര്‍പ്പിക്കേണ്ടത്. ഗവേഷണ പ്രബന്ധത്തിനൊപ്പം സാക്ഷ്യപത്രത്തിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. പുരസ്കാരത്തിനുളള സമര്‍പ്പണങ്ങള്‍ അപേക്ഷ ഉള്‍പ്പെടെ 2025 ജൂലൈ 25 നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിച്ചിരിക്കണം.
പുരസ്കാരത്തിനായി സമര്‍പ്പിക്കുന്ന കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവ തിരികെ നല്‍കുന്നതല്ല. സമര്‍പ്പണങ്ങള്‍ ഓരോന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധര്‍ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാരവിതരണം. ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. കഥ, കവിത, നോവല്‍, നാടകം, ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല.
എന്‍. വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനികപുരസ്കാരത്തിന്, ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍, ഭാഷാ സാഹിത്യപഠനങ്ങള്‍, സാമൂഹികശാസ്ത്രം, കല/സാംസ്കാരിക പഠനങ്ങള്‍ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. എം. പി. കുമാരന് സ്മാരക വിവര്‍ത്തനപുരസ്കാരത്തിന്, ആംഗലേയ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനികഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരമായി നല്‍കുന്നത്.
ഡോ. കെ. എം. ജോര്‍ജ്ജ് സ്മാരക ഗവേഷണപുരസ്കാരം ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ ശാസ്ത്രം/ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമര്‍പ്പിക്കേണ്ടത്. ഒരോ വിഭാഗത്തിനും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരമായി നല്‍കുന്നത്. ഫോണ്‍ : 94479561 62 (പി.ആര്.ഒ.), 9497469556 (സീനിയര്‍ സൂപ്രണ്ട്).
Content Highlights: kerala bhasha institute invites application for various awards.
Published: 15 Jul 2025, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented