ഹൂസ്റ്റണ്‍: നൊബേല്‍ സമ്മാനജേതാവ് രവീന്ദ്രനാഥടാഗോറിന്റെ സ്മരണയ്ക്കായി യു.എസില്‍ ആദ്യ സ്മാരകം അനാച്ഛാദനം ചെയ്തു. അതിരുകളില്ലാത്ത ലോകമെന്ന ടാഗോറിന്റെ സന്ദേശവുമായി ടെക്‌സസിലാണ് 'ദ ടാഗോര്‍ മെമ്മോറിയല്‍ ഗ്രോവ് ആന്‍ഡ് വാക്കിങ് മ്യൂസിയം' തുറന്നത്. 

To advertise here,

ഹൂസ്റ്റണിലെ റേ മില്ലര്‍ പാര്‍ക്കില്‍ അനാച്ഛാദനംചെയ്ത സ്മാരകം ടാഗോറിന്റെ സ്‌നേഹത്തിന്റെയും സാര്‍വത്രികതയുടെയും അടയാളമാണ്. അദ്ദേഹത്തിന്റെ കൃതികളും വചനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തുറസ്സായ സ്ഥലത്ത് ഇതൊരുക്കിയത്.

ഹൂസ്റ്റണിലെ ടാഗോര്‍ സൊസൈറ്റിയുെടയും സിറ്റി ഓഫ് ഹൂസ്റ്റണ്‍ പാര്‍ക്ക് ഡെവലപ്‌മെന്റിന്റെയും സംയുക്തസംരംഭം ഹൂസ്റ്റണിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ അസീം മഹാജന്റെയും വലിയ ഇന്ത്യന്‍സമൂഹത്തിന്റെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.