പൗലോ കൊയ്ലോയുടെ പ്രശസ്തമായ കൃതി 'ആല്‍ക്കെമിസ്റ്റ്' വായിച്ച് ആരാധകനായ മൂവാറ്റുപുഴക്കാരന് റീസ് തോമസിന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് എഴുത്തുകാരന്. 'കണ്ട് കണ്ണുനിറഞ്ഞു' എന്ന അടിക്കുറിപ്പോടെ, ബുധനാഴ്ചയാണ് ഭാവനാ സ്റ്റുഡിയോസിന്റെ 'The Fanatic' എന്ന യൂട്യൂബ് ചാനലിലെ വീഡിയോ പൗലോ കൊയ്ലോ പങ്കുവെച്ചത്.
പൗലോ കൊയ്ലോയോടുള്ള റീസിന്റെ ആരാധനയും അദ്ദേഹത്തിന്റെ എഴുത്തുകള്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവുമാണ് വീഡിയോയില്‍ വിവരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വായനയിലേക്ക് തിരിഞ്ഞ റീസ് അവിചാരിതമായി ആല്‍ക്കെമിസ്റ്റ് വായിക്കാനിടയാവുകയായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നു. ലൈബ്രറിയില്‍ ആരോ തിരിച്ചേല്‍പ്പിച്ച നിലയിലായിരുന്ന പുസ്തകം കാണുകയും കവര്‍ പേജ് ഇഷ്ടപ്പെട്ട് അത് വായിക്കാന്‍ തുടങ്ങുകയുമായിരുന്നു റീസ്.
അന്ന് വായനാനുഭവം കൂട്ടുകാരോട് പങ്കുവെച്ച റീസ്, പുസ്തകത്തില്‍ കണ്ട എഴുത്തുകാരന്റെ വെബ്സൈറ്റിലേക്ക് സന്ദേശം അയക്കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത്, വീണ്ടും വായനയിലേക്ക് കടന്ന റീസ്, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റ് പൗലോ കൊയ്ലോ ലൈക്ക് ചെയ്തതും അക്കൗണ്ട് ഫോളോ ചെയ്തതിനെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ പൗലോ കൊയ്ലോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Paulo Coelho, Rees Thomas, Twitter post, Alchemist, Fanatic malayalam web series, Bhavana studios
Published: 22 Jun 2023, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented