കോഴിക്കോട്: കലാമണ്ഡലം സരസ്വതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന 'നൃത്യാലയ' നൃത്ത വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഒക്ടോബര്‍ 6,7,8 തീയതികളില്‍ കണ്ടംകുളം ജൂബിലി ഹാള്‍, പദ്മശ്രീ കല്യാണമണ്ഡപം എന്നിവിടങ്ങളില്‍ വിവിധ നൃത്തനൃത്യങ്ങളുടെ അകമ്പടിയോടെ നടക്കും. ആദ്യദിനം ഒക്ടോബര്‍ 6ന് വൈകീട്ട് കാലടി സംസ്‌കൃത സര്‍വകലാശാല, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എം.വി നാരായണന്‍ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ കലാമണ്ഡലം ഗോപി മുഖ്യാതിഥി ആയി എത്തുന്നു. മുതിര്‍ന്ന ഗുരുക്കന്മാര്‍ കലാമണ്ഡലം വിമല മേനോന്‍, കലാമണ്ഡലം മോഹന തുളസി, ശ്രീജിത്ത് കൊട്ടാരത്തില്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് 'സുവര്‍ണ മാര്‍ഗം' എന്ന നൃത്താവതരണം ഉണ്ടാവും.
രണ്ടാം ദിവസം ഒക്ടോബര്‍ 7ന് വൈകീട്ട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും, കഥകളി നടനും പണ്ഡിതനുമായ കലാമണ്ഡലം എം പി എസ് നമ്പൂതിരി വിശിഷ്ടാതിഥിയാകും. ഡോ. എന്‍. പി വിജയകൃഷ്ണന്‍, സംഗീത നാടക അക്കാദമി മെമ്പര്‍ അപ്പുക്കുട്ടന്‍ സ്വരലയം എന്നിവര്‍ ആശംസകള്‍ നേരുന്ന ചടങ്ങിനെ തുടര്‍ന്ന് ഭാഗവത മേള നാടകം, 'രുക്മിണി കല്യാണം അരങ്ങേറും. 17- ാം നൂറ്റാണ്ടില്‍ തെലുങ്ക് ദേശത്തില്‍ നിന്നും ഉല്‍ഭവിച്ച ഭാഗവതമേള നാടകം ആദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. സമാപനദിവസമായ ഒക്ടോബര്‍ എട്ടിന് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും 'സുവര്‍ണ സമര്‍പ്പണം' നൃത്ത പരിപാടിയും അരങ്ങേറും.
Content Highlights: Nrithyalaya Dance School, Kalamandalam Saraswathy, Golden Jubilee
Published: 05 Oct 2023, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented