മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഗായകസംഘം സംഘടിപ്പിച്ച എക്യൂമിനിക്കല്‍ സംഗീത സന്ധ്യ 'സമ്‌റോ-ല-മോറിയോ' കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ബോംബെ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. സംഗീതസന്ധ്യയില്‍ ബഹ്റൈനിലെ അപ്പൊസ്‌തോലിക ഇടവകകളായ ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്, സി.എസ്.ഐ. മലയാളി പാരീഷ്, സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷ്, സി.എസ്.ഐ. സൗത്ത് കേരളാ എന്നീ ദേവാലയ ഗായക സംഘങ്ങള്‍ക്കൊപ്പം സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘവും ഗാനങ്ങള്‍ ആലപിച്ചു.

To advertise here,

കത്തീഡ്രല്‍ വികാരി ഫാ.ജേക്കബ് തോമസ് കാരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിന് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. സഹവികാരി ഫാ.തോമസ്‌കുട്ടി പി.എന്‍., കത്തീഡ്രല്‍ ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു എം. ഈപ്പന്‍, ഗായകസംഘം കോഡിനേറ്റര്‍ സിബി ഉമ്മന്‍ സക്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവരെ മൊമെന്റോ നല്‍കി ആദരിച്ചു. സഹോദര ദേവാലയങ്ങളിലെ വികാരിമാരായ അനീഷ് സാമുവേല്‍ ജോണ്‍, മാത്യൂസ് ഡേവിഡ്, സാമുവേല്‍ വര്‍ഗ്ഗീസ്, അനുപ് സാം എന്നിവരും സന്നിഹിതരായിരുന്നു. സംഗീത സന്ധ്യയ്ക്ക് ക്വയര്‍ മാസ്റ്റര്‍ അനു ടി. കോശി സ്വാഗതവും ക്വയര്‍ സെക്രട്ടറി സന്തോഷ് തങ്കച്ചന്‍ നന്ദിയും അറിയിച്ചു.