തൃശ്ശൂര്‍: ഇസ്രയേലുമായുള്ള ബന്ധം ഇപ്പോഴുള്ളതുപോലെ തുടര്‍ന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇത്തരം സംവാദസദസ്സുകള്‍തന്നെ ഇല്ലാതാകാനിടയുണ്ടെന്ന് പലസ്തീന്‍ കവി നജ്‌വാന്‍ ദര്‍വിഷ്. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം. 

To advertise here,

ഒരു കവിയെന്ന നിലയില്‍ ഏറെ പ്രതിസന്ധിയും ഖേദവും നേരിട്ട് ജീവിക്കുന്ന സന്ദര്‍ഭമാണിത്. പലസ്തീനില്‍ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് തന്റെ എഴുത്തുമായി ബന്ധമില്ലെങ്കിലും എഴുതുന്ന ഓരോ വരികളെയും അത് സ്വാധീനിക്കുന്നുണ്ട്. കവിതയുടെ അഭാവം നമ്മുടെ സമൂഹത്തിലുണ്ടെന്ന് കെ. സച്ചിദാനന്ദനുമായുള്ള സംഭാഷണത്തിനിടെ നജ്‌വാന്‍ ദര്‍വിഷ് ചൂണ്ടിക്കാട്ടി.

പലസ്തീന്‍കാരന്‍ എന്ന നിലയ്ക്ക് സ്വന്തം രാജ്യത്ത് നടക്കുന്ന വംശഹത്യയോട് ലോകം എങ്ങനെ പ്രതികരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ലോകരാജ്യങ്ങള്‍ സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.