കാരശ്ശേരി: ചരിത്രത്തിന്റെ ജനാധിപത്യവത്കരണത്തില്‍ സാധാരണക്കാരെ പ്രതിപാദിക്കുന്ന പ്രാദേശികചരിത്രം വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണെന്ന് എം.എന്‍. കാരശ്ശേരി. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന കക്കാട് പാറക്കല്‍ ആമിന രചിച്ച 'കോന്തലക്കിസ്സകള്‍' പുസ്തകത്തിന്റെ കവര്‍ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

യുവകഥാകൃത്ത് ഫര്‍സാന കവര്‍ ഏറ്റുവാങ്ങി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ കക്കാട് അധ്യക്ഷനായി.

placeholder
കക്കാട് പാറക്കൽ ആമിനയുടെ ‘കോന്തലക്കിസ്സകൾ’ പുസ്തകക്കവർ പ്രകാശനം എം.എൻ. കാരശ്ശേരി ഫർസാനയ്ക്ക് നൽകി നിർവഹിക്കുന്നു.

 കണ്‍വീനര്‍ കെ.സി. അബ്ദുസമദ്, സ്വാഗതസംഘം ഭാരവാഹികളായ മഞ്ചറ അഹമ്മദ്കുട്ടി, പി. അബ്ദുറഹിമാന്‍, കെ.പി. അബ്ദുറഹിമാന്‍, കെ.സി. ഇക്ബാല്‍, കെ. ലുഖ്മാന്‍, സി.ടി. അജ്മല്‍ ഹാദി, പി. സാദിഖ് അലി എന്നിവര്‍ സംസാരിച്ചു.