2025-ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈ ആണ് ജേതാവ്. 

To advertise here,

1954-ല്‍ ഹംഗറിയില്‍ ജനിച്ച ക്രസ്‌നഹോര്‍ക്കൈയുടെ കൃതികള്‍ മനുഷ്യമനസ്സിന്റെ ഇരുണ്ട, വിഷാദംനിറഞ്ഞ ലോകങ്ങളുടെ ചിത്രീകരണങ്ങളാണ്. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയാണ് അദ്ദേഹം. 2015-ല്‍ അദ്ദേഹത്തിന്റെ ‘Satantango’ എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. 2018-ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ലാസ്ലോയുടെ ‘ദ വേള്‍ഡ് ഗോസ് ഓണ്‍’ എന്ന കൃതി ഉള്‍പ്പെട്ടിരുന്നു.

1985-ലാണ് അദ്ദേഹം ആദ്യനോവല്‍ നോവല്‍ രചിച്ചത്. സിനിമകളിലെ ദൃശ്യങ്ങള്‍പോലെ നീണ്ടുനീണ്ടുപോകുന്ന വാചകങ്ങളും സങ്കീര്‍ണമായ ഘടനയുമുള്ളതാണ് ക്രസ്‌നഹോര്‍ക്കൈയുടെ കൃതികള്‍. ടൂറിന്‍ കുതിര (The Turin Horse), 'വടക്ക് ഒരു പര്‍വതം, തെക്ക് ഒരു തടാകം, പടിഞ്ഞാറ് പാതകള്‍, കിഴക്ക് ഒരു നദി' (A Mountain to the North, a Lake to the South, Paths to the West, a River to the East), The Melancholy of Resistance തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 

ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്. 

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.