യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ "റെസ്റ്റ് ഇന്‍ പീസ് " എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദു ഗോപന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തിയത്. 

To advertise here,

ഈ മാസം ആദ്യം മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്‌. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിരുന്നു.

കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകള്‍ക്ക് ശേഷം ലാജോ ജോസ് എഴുതുന്ന നോവലാണ് റെസ്റ്റ് ഇന്‍ പീസ്. കോസി ക്രൈം മിസ്റ്ററി എന്ന സബ്‌ജോണറിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. നോവലിന്റെ ട്രെയ്‌ലറും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

Content Highlights: Lajo Jose new novel release by GR Indugopan