
കൊച്ചി: മലയാള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ.ആര്‍. മീര. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മീര പിന്തുണ പ്രഖ്യാപിച്ചത്. നേരത്തേ പ്രതിഷേധസൂചകമായി പര്‍ദ ധരിച്ചാണ് സാന്ദ്ര നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ഇതിന്റെ ചിത്രവും കെ.ആര്‍. മീര പങ്കുവെച്ചു.
'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സാന്ദ്ര തോമസിന്' എന്ന് ഒറ്റവരിയിലാണ് കെ.ആര്‍. മീര സാന്ദ്രയ്ക്കുള്ള പിന്തുണ അറിയിച്ചത്. കെ.ആര്‍. മീരയുടെ പോസ്റ്റ് സാന്ദ്ര തോമസ് ഷെയര്‍ ചെയ്തിട്ടുണ്ട്. മീരയുടേയും സാന്ദ്രയുടേയും പോസ്റ്റുകള്‍ക്ക് താഴെ ഒട്ടേറെ പേരാണ് പിന്തുണയറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 14-നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം തിയ്യതി വരെ പത്രിക സമര്‍പ്പിക്കാം. സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് പ്രതിഷേധ സൂചകമായി പര്‍ദ ധരിച്ച് എത്തിയത്.
'എന്റെ നിലപാടിന്റെ ഭാഗമായി, പ്രതിഷേധം അറിയിക്കാനാണ് പർദ ധരിച്ച് വന്നത്. ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതുകൊണ്ട് ഈ വേഷം ധരിച്ചെന്നേയുള്ളൂ. ഈ അസോസിയേഷൻ ഭാരവാഹികൾ ഇരിക്കുന്നയിടത്തേക്ക് എന്റെ മുൻ അനുഭവത്തിന്റെ പേരിൽ എനിക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ വന്നത്. ഞാൻ കൊടുത്ത പരാതിയെത്തുടർന്ന് പോലീസ് കുറ്റപത്രം കൊടുത്തിരിക്കുകയാണ്. എന്നിട്ടുപോലും പ്രതികൾ ഇവിടെ ഭരണാധികാരികളായി തുടരുകയും അടുത്ത തവണത്തേക്ക് മത്സരിക്കുകയും ചെയ്യുകയാണ്.' -നാമനിർദേശപത്രിക സമർപ്പിക്കാൻ പർദ ധരിച്ച് വന്നതിനുപിന്നാലെ സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പറഞ്ഞത് ഇതായിരുന്നു.
സിനിമാ മേഖലയില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നല്‍കരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിര്‍ദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തില്‍വെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുന്‍പ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയില്‍ പറഞ്ഞിരുന്നു.
Content Highlights: KR Meera expresses support to film producer Sandra Thomas in Facebook post
Published: 26 Jul 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented