2023-ലെ കേരള ബാലസാഹിത്യ അക്കാദമി കെ.വി രാമനാഥന്‍ പുരസ്‌കാരം കെ.എ ബീനയുടെ റോസും കൂട്ടുകാരും എന്ന ബാലനോവലിന്. മാതൃഭൂമി ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചത്. 

To advertise here,

മൃഗശാലയുടെ ഡയറക്ടറായ അമ്മൂമ്മയോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റോസ് എന്ന പെണ്‍കുട്ടിയുടെ കളിക്കൂട്ടുകാരായി എത്തുന്നത് മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞായ റിപ്‌വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. സിംഹക്കുഞ്ഞും കടുവക്കുഞ്ഞുമൊത്തുള്ള റോസിന്റെ ചങ്ങാത്തത്തെ നിര്‍മമമായി അവതരിപ്പിക്കുന്ന നോവലാണ് റോസും കൂട്ടുകാരും. ഒരുമ്മൂമ്മയുടെയും കൊച്ചുമകളുടെയും രസകരമായ ജീവിതം ചിത്രീകരിച്ചിരിക്കുന്ന നോവലിന് ചിത്രങ്ങള്‍ ഒരുക്കിയത് മാതൃഭൂമിയിലെ ആര്‍ടിസ്റ്റ് ബാലുവാണ്.