കോഴിക്കോട്: മദലീന സാമി ജവാദ് അല്‍ അജില, മന്ന അവ മുഐന് അല്‍ ശര്ബാസി, ദിയ ഹാനി സക്കറിയ അവാദ്..... കൊല്ലപ്പെട്ടവരുടെ പേരുകള്‍ ഒന്നൊന്നായി മുഴങ്ങിയപ്പോള്‍ കോഴിക്കോടിന്റെ കടലോരത്തൊന്നായി ഗാസയുടെ വേദനയുടെ തിരമാലകള്‍ അലയടിച്ചെത്തി. ചിന്ത രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സാംസ്കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ 'ഗാസയുടെ പേരുകള്‍-കോഴിക്കോട് ഗാസക്കൊപ്പം' ഐക്യദാര്‍ഢ്യം സമ്മേളനത്തിലാണ് ഗാസയില്‍ ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് ചൊല്ലി വിളിച്ച് അനുസ്മരിച്ചത്.
ബീച്ചിലെ ഫ്രീഡം സ്ക്വയറിലാണ് സമ്മേളനം നടന്നത്. ഗാസയില്‍ കൊല്ലപ്പെട്ട 1500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ചാണ് സ്മരിച്ചത്. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വ്യാപാരികളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നൂറു പേര്‍കൊല്ലപ്പെട്ട 15 വീതം കുട്ടികളുടെ പേരുകള്‍ വായിച്ചു.
സാംസ്കാരിക പ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ പേര് ചൊല്ലലിന് തുടക്കമിട്ടു. മുഖ്യ സംഘാടക ഡോ. ഖദീജാ മുംതാസ് ഐക്യദാര്‍ഢ്യ പ്രമേയം വായിച്ചു. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. രാഘവന് എംപി, അഹമദ് ദേവര്‍ കോവില്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.പി. രാമനുണ്ണി, കല്‍പ്പറ്റ നാരായണന്, വി.വസീഫ്, കെ. അജിത, പ്രൊഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, എം. സ്വരാജ്, വി. മുസഫര്‍ അഹമ്മദ്, വീരാന്‍ കുട്ടി, വി.കെ. സി. മമ്മദ് കോയ, എസ്.എ. ഖുദ്സി, കെ.ടി. കുഞ്ഞിക്കണ്ണന്, ഡോ. ഹുസൈന് മടവൂര്‍, വി.എം. വിനു, ഷാഹിന ബഷീര്‍, സോമന് കടലൂര്‍, ഒ.പി. സുരേഷ്, സുനില്‍ അശോകപുരം, ഡോ. മിനി മോനി, ഷീല ടോമി, സുഭാഷ് ചന്ദ്രന്, വില്‍സണ്‍ സാമുവല്‍, എം.എ. ജോണ്സണ്, പ്രൊഫ. പി.കെ. പോക്കര്, മുഹ്സിന് പരാരി, സക്കരിയ, സി.പി. അബ്ദു റഹിമാന്‍, ഗുലാബ് ജാന്‍ തുടങ്ങി നൂറോളം പേരാണ് പങ്കെടുത്തത്. വിവിധ പരിപാടികളും പലസ്തീന് ഐക്യദാര്‍ഢ്യ ഗാനാലാപനവും നടന്നു. സ്ത്രീകളും കുട്ടികളും വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പ്രമുഖ കവികളുടെ കവിതാലാപനവുമുണ്ടായിരുന്നു.
Published: 22 Oct 2025, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented