തിരൂര്‍: വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത സാംസ്‌കാരികസ്ഥാപനമാണ് തുഞ്ചന്‍പറമ്പെന്നും തുഞ്ചന്‍പറമ്പിന്റെ സന്ദേശം നന്മ മാത്രമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുഞ്ചന്‍ ഉത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

'തുഞ്ചന്‍പറമ്പിന്റെ വിജയഗാഥയറിയണമെങ്കില്‍ എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായി ചുമതലയേറ്റശേഷമുള്ള തുഞ്ചന്‍പറമ്പും അതിനു മുന്‍പുള്ള തുഞ്ചന്‍പറമ്പും കണ്ടാല്‍മതി'- അദ്ദേഹം പറഞ്ഞു. 

സമാപനസമ്മേളനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണമെന്നും തുഞ്ചന്‍പറമ്പില്‍ നമ്മുടേതായ മുദ്ര സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പുണ്യമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ എം.പി. സി. ഹരിദാസ്, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ., വേണുഗോപാല്‍ കൊല്‍ക്കത്ത, പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ദിവ്യ ഷാജി കാവ്യാലാപനം നടത്തി.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എം.ടി. വാസുദേവന്‍ നായര്‍ സര്‍ട്ടിഫിക്കറ്റുകളും ഉപഹാരവും നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം സൗപര്‍ണികയുടെ മണികര്‍ണിക എന്ന നാടകം അരങ്ങേറി.