ര്‍ശനം സാംസ്‌കാരികവേദി 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. 'ദര്‍ശനം ഇന്നലെ ഇന്ന് നാളെ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ് ബാബുവിന് നല്‍കിയാണ് പ്രകാശനംചെയ്തത്. 

To advertise here,

1994-ല്‍ ദര്‍ശനം ഗ്രന്ഥശാല സ്ഥാപിച്ചതുമുതല്‍ നടന്ന പരിപാടികളുടെ ഓര്‍മകളാണ് ഈ പുസ്തകത്തിലുള്ളത്. മായനാട്ടെ സുഭാഷ് ചന്ദ്രന്റെ വസതിയായ 'ഭൂമി'യില്‍ നടന്ന ചടങ്ങില്‍ ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. സതീശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി. ഹരികൃഷ്ണന്‍, നിര്‍വാഹക സമിതി അംഗങ്ങളായ എ. വിഷ്ണുനമ്പൂതിരി, കെ.എം. ശ്രീനിവാസന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം.എ. ജോണ്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.