തിരൂര്‍: ഒരു ലോക ഗവണ്‍മെന്റും എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള ലോക പാര്‍ലമെന്റും അന്‍പതുവര്‍ഷത്തിനകം ഉണ്ടാകുമെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍. തുഞ്ചന്‍പറമ്പില്‍ 'ലോകം നാളെ' എന്ന വിഷയത്തില്‍ തുഞ്ചന്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

നൈതികത ഇല്ലാത്ത സയന്‍സും ടെക്‌നോളജിയും വിഭാഗീയതയുടെ രാഷ്ട്രീയവും ആര്‍ത്തിയും മനുഷ്യലോകത്തെ അത്യാപത്തിന്റെ വക്കത്ത് എത്തിച്ചിരിക്കുന്നു.

placeholder
തുഞ്ചൻ ഉത്സവത്തിൽ തുഞ്ചൻ സ്‌മാരക പ്രഭാഷണം അവതരിപ്പിക്കാനെത്തിയ സി. രാധാകൃഷ്ണൻ എം.ടി. വാസുദേവൻ നായരുടെ കാൽതൊട്ടുവന്ദിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ

മതങ്ങളും പ്രത്യയശാസ്ത്രവുമൊക്കെ പരാജയപ്പെട്ടതായി അനുഭവപ്പെടുന്നു. മത്സരമല്ല സഹകരണവും സഹിഷ്ണുതയുമാണ് ഇതിനൊക്കെയുള്ള പരിഹാരം. അരനൂറ്റാണ്ടില്‍ കുറഞ്ഞ സമയംകൊണ്ട് മനുഷ്യസമൂഹത്തിന്റെ അലകും പിടിയും മാറും. അതാണ് കാലം കാത്തുവെക്കുന്ന മനോഹരമായ സമ്മാനം. അത് ഏറ്റുവാങ്ങാന്‍ സ്വയം ഒരുങ്ങുക. കാരണം ഇനി ഒരു തിരുത്തിന് സമയവും സൗകര്യവും അവസരവും ഇല്ല. എഴുത്തച്ഛനും ശ്രീനാരായണഗുരുവും ഇത് ഭാവനയില്‍ കണ്ടിരുന്നു. അതിനാല്‍ നന്മയിലേക്കുള്ള പ്രയാണത്തില്‍ ലോകത്തിന് മുന്‍പേ നടക്കാന്‍ നമുക്ക് സാധിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തുഞ്ചന്‍ ഉത്സവത്തില്‍ ഇന്ന്

തുഞ്ചന്‍കൃതികളുടെ പാരായണം -രാവിലെ 8.00
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സെമിനാര്‍: 'സ്ത്രീ, എഴുത്തും പ്രതിരോധവും' ഉദ്ഘാടനം-സെല്‍മ - രാവിലെ 10.00
കേരള ചലച്ചിത്ര അക്കാദമി സിനിമാ പ്രദര്‍ശനം: 'നവംബറിന്റെ നഷ്ടം'- 4.00
പാര്‍വതി രവി ഘണ്ഡശാലയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം- രാത്രി 7.00