
കൊച്ചി: പാഠപുസ്തകത്തിനപ്പുറം നിന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ച, വിദ്യാര്‍ഥികളുടെ മനസ്സറിഞ്ഞ അധ്യാപകനായിരുന്നു സി.ആര്. ഓമനക്കുട്ടനെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ. സി.ആര്. ഓമനക്കുട്ടന്റെ ഓര്‍മയില്‍ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും സാഹിത്യാസ്വാദകരും ഒത്തുചേര്‍ന്ന അനുസ്മരണ യോഗം 'ഓമനയോര്മ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറിയും സിലബസും മാത്രമുള്ള ലോകമാണ് ഭൂരിഭാഗം അധ്യാപകരും പിന്തുടരുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ മനസ്സറിഞ്ഞ് അവരെ എഴുത്തിന്റെയും അനുഭവങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതായിരുന്നു ഓമനക്കുട്ടന് സാറിന്റെ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. ഓമനക്കുട്ടന് കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായിരുന്ന മഹാരാജാസ് കോളേജിലെ മെയിന്‍ ഹാളിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. കലോത്സവത്തില്‍ ജയിച്ച കുട്ടിയെയും തോറ്റ കുട്ടിയെയും ഒരുപോലെ ചേര്‍ത്തു നിര്‍ത്താനായിരുന്നു ഓമനക്കുട്ടന് ശ്രമിച്ചിരുന്നതെന്ന് സാഹിത്യകാരന് സുഭാഷ് ചന്ദ്രന് പറഞ്ഞു.
സി.എന്‍. മോഹനന്, സുനില്‍ പി. ഇളയിടം, ആര്. ഉണ്ണി, വിജയലക്ഷ്മി, രാംമോഹന്‍ പാലിയത്ത്, രമ എസ്. കര്‍ത്താ, ഡോ. എം.എസ്. മുരളി, സുമി ജോയ് ഓലിയപ്പുറം, കോളേജ് യൂണിയന് ചെയര്മാന് ശ്രീകാന്ത്, സി.ഐ.സി.സി. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: C.R Omanakkuttan, Balachandran Chullikkad, Subhashchandran, Mathrubhumi
Published: 26 Sept 2023, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented