പാലക്കാട്: വികസനമെന്നാല്‍ സമൂഹത്തിന്റെ അതിര്‍വരമ്പുകളില്‍ നില്‍ക്കുന്ന മനുഷ്യനെപ്പോലും മതേതരമനസ്സോടെ ചേര്‍ത്തുപിടിക്കുന്ന വീക്ഷണമാണെന്ന് കഥാകൃത്ത് വൈശാഖന്‍. രാഷ്ട്രീയവും വികസനവും പരസ്പരം വേര്‍തിരിക്കാനാവാത്ത ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രിയും ചാലക്കുടി ലോക്സഭാമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ സി. രവീന്ദ്രനാഥ് തിരഞ്ഞെടുപ്പ് അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ 'രാഷ്ട്രീയവും വികസനവും' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ചാലക്കുടിയില്‍ നിന്നുകൊണ്ട് ഇന്ത്യയെയാകെ നോക്കിക്കാണാന്‍ പുസ്തകം ശ്രമിച്ചിട്ടുണ്ടെന്ന് ഏറ്റുവാങ്ങിയ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പറഞ്ഞു. മതനിരപേക്ഷ ഇന്ത്യ ചോദ്യം ചെയ്യപ്പെടുന്ന കാലത്തെ തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ ഒരു പഠനമായിരുന്നെന്ന് മറുപടിപ്രസംഗത്തില്‍ സി. രവീന്ദ്രനാഥ് പറഞ്ഞു.

placeholder
ചാലക്കുടി ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സി. രവീന്ദ്രനാഥ് തിരഞ്ഞെടുപ്പ് അനുഭവങ്ങളെ മുൻനിർത്തി എഴുതിയ ‘രാഷ്ട്രീയവും വികസനവും’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എഴുത്തുകാരൻ വൈശാഖൻ, പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ സൗഹൃദസംഭാഷണത്തിൽ.

ചടങ്ങില്‍ ചാലക്കുടി ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി യു.പി. ജോസഫ് അധ്യക്ഷനായി. കെ.വി. രാമകൃഷ്ണന്‍, ടി. നരേന്ദ്രന്‍, എം.എ. അരുണ്‍കുമാര്‍, കെ. സുധാകരന്‍, കെ.എം. ശ്രീകാന്ത്, എസ്. സുഭാഷ് ചന്ദ്രബോസ്, അശോകന്‍ എന്നിവര്‍ സംസാരിച്ചു.