കൊച്ചി: പ്രഥമ ആറ്റുമാലി കവിതാ പുരസ്‌കാരം ബിജു റോക്കിക്ക് സമ്മാനിച്ചു. എഴുത്തുകാരന്‍ എസ്. കവിയും സംഗീതജ്ഞനുമായിരുന്ന ബിനു എം. പള്ളിപ്പാടിന്റെ സ്മരണയ്ക്കായി പള്ളിപ്പാട് കോറം ഫോര്‍ പോസിറ്റീവ്  ഏര്‍പ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരന്‍ എസ്. ഹരീഷാണ് കവി ബിജു റോക്കിക്ക് സമ്മാനിച്ചത്. 

To advertise here,

10001 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഡോ. അജു കെ. നാരായണന്റെ അധ്യക്ഷതയില്‍ പള്ളിപ്പാട് ഗവ.എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ കവി എം.ആര്‍. രേണുകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനിഷ് ഗോപാല്‍, പാര്‍ത്ഥസാരഥി വര്‍മ്മ, സി.ജി. സന്തോഷ്, രതീഷ് പാണ്ടനാട്, ഭദ്രന്‍, ഷിബു എം.ഡി. എന്നിവര്‍ സംസാരിച്ചു. ബിനു എം. പള്ളിപ്പാടിന്റെ കവിതകളുടെ അവതരണവും നടന്നു. 

കുരീപ്പുഴ ശ്രീകുമാര്‍ ചെയര്‍മാനും എം.ആര്‍. രേണുകുമാര്‍, ഡോ. അജു കെ.നാരായണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് ബിജു റോക്കിയുടെ 'ബൈപോളാര്‍ കരടി' എന്ന കവിതാസമാഹാരം പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.