ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ(ചെന്നൈ) 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് വി.എം. ഗിരിജ അർഹയായി. അമ്പതിനായിരം രൂപയും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പി വി കൃഷ്ണൻ നായർ ചെയർമാനും, കവി ദേശമംഗലം രാമകൃഷ്ണൻ, നിരുപക ശ്രീമതി ശാരദക്കുട്ടി എന്നിവർ അംഗങ്ങളും ആയുള്ള ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

To advertise here,

സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ചിറകുകള്‍ ഉണ്ടായിട്ടും പറക്കാൻ കഴിയാത്തവർക്ക് വാക്കിന്റെ ചിറകുകൾ നൽകുന്ന കവിയാണ് വി.എം. ഗിരിജ എന്ന് ജൂറി വിലയിരുത്തി. സ്ത്രീപക്ഷമാകുന്നതിനൊപ്പം മനുഷ്യപക്ഷത്തും പ്രകൃതിപക്ഷത്തും അവഗണിക്കപ്പെടുന്ന ന്യൂനപക്ഷത്തോടൊപ്പവും തികഞ്ഞഭാവികതയോടെയും ചരിത്രബോധത്തോടെയും നിലകൊള്ളുന്ന കവിയാണ് അവർ എന്നും ജൂറി നിരീക്ഷിച്ചു. 

2024 ഡിസംബർ 21ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ പുരസ്‌കാരം സമർപ്പിക്കും. പ്രസിദ്ധ കവിയും, നോവലിസ്റ്റുമായ മനോജ് കുറുർ മുഖ്യ പ്രഭാഷണം നടത്തും.