ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ഡോ. മംഗളം സ്വാമിനാഥന്‍ നാഷണല്‍ എക്‌സലെന്‍സ് അവാര്‍ഡ് മാതൃഭൂമി മുന്‍ ആര്‍ട്ട് എഡിറ്റര്‍ മദനന്‍ (പി.വി. മദനമോഹനന്‍, കലാ-സാംസ്‌കാരിക വിഭാഗം) ഉള്‍പ്പെടെ നാലു മലയാളികള്‍ ഏറ്റുവാങ്ങി.
കലാ-സാംസ്‌കാരിക വിഭാഗത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍, മാധ്യമപ്രവര്‍ത്തന വിഭാഗത്തില്‍ ജോണി ലൂക്കോസ് (മനോരമ ടി.വി. ന്യൂസ് ഡയറക്ടര്‍), ശാസ്ത്ര റിപ്പോര്‍ട്ടിങ്-ദേശീയ രാഷ്ട്രീയത്തിലെ സംഭാവന വിഭാഗത്തില്‍ അശോക് ശ്രീവാസ്തവ (ദൂരദര്‍ശന്‍ ഡല്‍ഹി, സീനിയര്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍), സാമൂഹിക സേവന വിഭാഗത്തില്‍ തമിഴ്‌നാട് കലപ്പാടി ശ്രീവിവേകാനന്ദ ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ സ്വാമി മധുരാനന്ദ, അഴിമതിക്കെതിരേയുള്ള പോരാട്ടം വിഭാഗത്തില്‍ ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി എഡിറ്റര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
Content Highlights: Mangalam Swaminathan Award, Artist Madanan, Mathrubhumi
Published: 30 Nov 2023, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented