കോഴിക്കോട്: ജീവിതമൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പാണ് സാഹിത്യപ്രവര്‍ത്തനത്തിലൂടെ നടക്കുന്നതെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്.

To advertise here,

പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച സമന്വയം അധ്യാപകശില്പശാല ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശിവദാസന്‍ അധ്യക്ഷനായി. ബിജു കാവില്‍ ക്ലാസെടുത്തു. വിദ്യാരംഗം ജില്ലാ അസി. കോഡിനേറ്റര്‍ വി.എം. അഷ്റഫ്, രഞ്ജീഷ് ആവള, എം.കെ. സൈനബ, പി.പി. ദിനേശന്‍, കെ. ഷാജി എന്നിവര്‍ സംസാരിച്ചു.