യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ ഉദ്യമത്തെ 'അനാശ്യാസപ്രവര്‍ത്തന'മെന്ന് ആക്ഷേപിച്ചതില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ്. തന്റെ ജീവിതപങ്കാളി നസീമ വര്‍ഷങ്ങളായി നല്‍കിവരുന്ന പൊതിച്ചോറിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അബ്ബാസ് തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. മാങ്കൂട്ടമെന്ന രാഷ്ട്രീയക്കാരന്റെ മനസ്സ് പൊതിച്ചോറിനുപിന്നിലും 'അനാശാസ്യം' കണ്ടെത്തിയപ്പോള്‍ തന്റെ ഭാര്യയുടെ മനസ്സ് കലങ്ങുന്നത് താന്‍ കണ്ടെന്നും ഇന്ന് പെരുവഴിയില്‍ തുണിയുരിഞ്ഞുപോയവനെപ്പോലെ മാങ്കൂട്ടം നില്‍ക്കുന്നുണ്ടെങ്കില്‍ അത് തന്റെ ഭാര്യയടക്കം ഒരുപാട് സ്ത്രീകളുടെ, അമ്മമാരുടെ, മക്കളുടെ, പിതാക്കന്മാരുടെ, ഭര്‍ത്താക്കന്മാരുടെ കലങ്ങിയ മനസ്സിന് കാലം കാത്തുവെച്ച നീതിയുടെ സാന്ത്വനം കൂടിയാണെന്നും അബ്ബാസ് എഴുതുന്നു.
അബ്ബാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കുറച്ചു കാലമായിട്ട് എന്റെ ഭാര്യ ഇത് ചെയ്യുന്നുണ്ട്. അവളാണ് എത്ര പൊതിയെന്നും, എന്തൊക്കെ വിഭവങ്ങളെന്നും തീരുമാനിക്കുന്നത്.
ഒരിക്കല്‍ പോലും ഇതിനെപ്പറ്റി ഒരു പോസ്റ്റിടാന്‍ മൂപ്പത്തി എന്നെ അനുവദിച്ചിട്ടില്ല.
നമസ്‌കാരത്തിന് നിസ്‌ക്കാരപ്പായയില്‍ നില്‍ക്കുന്ന അതേ ഭയഭക്തിയാദരങ്ങളോടെ തന്നെയാണ് നസീമ എന്ന എന്റെ ഭാര്യ ഈ ചോറ്റുപൊതികള്‍ തയ്യാറാക്കുന്നത്.
മാങ്കൂട്ടമെന്ന മൂന്നാംകിട രാഷ്ട്രീയക്കാരന്റെ വൃത്തികെട്ട മനസ്സ് ഈ ചോറ്റുപൊതിക്ക് പിന്നിലും അനാശാസ്യം കണ്ടെത്തിയപ്പോള്‍ അവളുടെ മനം കലങ്ങുന്നത് ഞാന്‍ കണ്ടതാണ്.
ഇന്ന് പെരുവഴിയില്‍ തുണിയുരിഞ്ഞുപോയവനെ പോലെ മാങ്കൂട്ടം നില്‍ക്കുന്നുണ്ടെങ്കില്‍ അത് എന്റെ ഭാര്യയടക്കം ഒരുപാട് സ്ത്രീകളുടെ,
അമ്മമാരുടെ, മക്കളുടെ, പിതാക്കന്മാരുടെ, ഭര്‍ത്താക്കന്മാരുടെ, കലങ്ങിയ മനസ്സിന് കാലം കാത്തുവെച്ച നീതിയുടെ സാന്ത്വനം കൂടിയാണ്.
വിശപ്പിന് മുമ്പില്‍ അന്നമാവാത്ത ദൈവങ്ങളെയൊന്നും ഈ ഭൂമി ഇന്നോളം സൃഷ്ടിച്ചിട്ടില്ല മിസ്റ്റര്‍ മാങ്കൂട്ടം. ഇനി സൃഷ്ടിക്കുകയുമില്ല.
നാലും അഞ്ചും നേരം സുഭിക്ഷമായി വെട്ടിവിഴുങ്ങുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് വിശപ്പെന്താണെന്ന് അറിയില്ല. വിശപ്പാറ്റാന്‍ പ്രാര്‍ത്ഥനയോടെ ഭക്ഷണം പൊതിയുന്നവരെയും അറിയില്ല.
ഇന്നിത് ഫോട്ടോ എടുക്കാനും ഇതിനെപ്പറ്റി പോസ്റ്റിടാനും എനിക്ക് അനുവാദം തന്ന നസീമ എന്ന സ്ത്രീക്ക് എന്റെ ബിഗ്‌സല്യൂട്ട്
സ്‌നേഹാദരങ്ങളോടെ...
'നസീമ'യുടെ ജീവിതപങ്കാളി, അബ്ബാസ്.
Content Highlights: Muhammad Abbas criticizes Rahul Mankootam`s `indecent` comment on DYFI`s food packet initiative, sha
Published: 07 Sept 2025, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented