രക്ഷ 

To advertise here,

സ്വന്തം ചിറകുപറിച്ചു കത്തിച്ചു തീ
ക്കുണ്ഡമുണ്ടാക്കി, യാളുന്നൊരാഴി
ശേഷിച്ച തൂവലില്‍, കാലില്‍,നഖങ്ങളില്‍
ശ്വാസത്തില്‍പ്പോലും പടര്‍ന്നുകേറി,
കണ്ടതും കേട്ടതും തൊട്ടതും ഗന്ധമായ്
വന്നതും സ്വാദായറിഞ്ഞതെല്ലാം
ഇല്ലാതെയാവുമാ നോവുതാന്‍ രക്ഷയാ-
മല്ലാത്തതൊക്കെയും ശിക്ഷമാത്രം.