കുനുട്ടുകള്‍
വല വിരിച്ച വഴിയില്‍
പങ്കപ്പാടിലാവുന്ന
ശുദ്ധഗതി

To advertise here,

തെളിമയെല്ലാം
കലങ്ങിയുഴലുന്ന
പച്ച വെള്ളത്തിന്റെ അധോഗതി

വേഗകാമനകളില്‍
മുറിവേറ്റ
തഥാഗതസ്മിതം

ഒന്നുലഞ്ഞാല്‍
വേരോടടിഞ്ഞു പോം
ദുര്‍ബലതയുടെ ഓമ
കനിവും ഈര്‍പ്പവും
തെഴുപ്പിച്ച പാര്‍ശ്വഗതി

ഗത കാലത്തും
സമകാലത്തും
പാഴ്‌നില ഗതി

ചമയാനറിയാത്ത മനോഗതത്തിന്
മരണമുഖത്ത്
ഒരൊറ്റ വാക്കാല്‍
നാം പുതപ്പിച്ച ശുഭ്രത

ഇന്നും
ഗതികിട്ടാതലയുന്നു
ശുദ്ധഗതി.