പുതിയ ചിത്രം ദി ഗേൾഫ്രണ്ട് വിജയിച്ചതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം രശ്മികാ മന്ദാന. നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മികയുടെ വിവാഹം ഉറപ്പിച്ചുവെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ കഴിഞ്ഞമാസമാണ് പുറത്തുവന്നത്. ഇതിനുശേഷം തന്റെ കൈയിലെ മോതിരത്തെ കുറിച്ച് രശ്മിക നടത്തിയ പ്രതികരണങ്ങൾ റിപ്പോർട്ടുകൾക്ക് ബലമേകുന്നതായിരുന്നു. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

To advertise here,

എല്ലാവർക്കും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകണമെന്നാണ് രശ്മിക പറയുന്നത്. അതൊരു അനുഗ്രഹമാണെന്നും വിജയാഘോഷ പരിപാടിയിൽ രശ്മിക പറഞ്ഞു. ഡിയർ കൊമ്രേഡ്, ഗീതാഗോവിന്ദം തുടങ്ങി വിവിധ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും.

Also Read: ആണുങ്ങൾക്കും ആർത്തവം വേണമെന്ന് രശ്മിക, പിന്നാലെ വിമർശനം; ഇതാണ് അഭിമുഖങ്ങൾക്ക് പോകാൻ ഭയമെന്ന് താരം

'തുടക്കം മുതൽ നിങ്ങൾ (വിജയ് ദേവരകൊണ്ട) ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ വിജയത്തിലും നിങ്ങൾ ഭാഗമാണ്. വ്യക്തിപരമായി ഈ യാത്രയിലുടനീളം നിങ്ങളുണ്ടായിരുന്നു. എല്ലാവരുടേയും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകണമെന്നാണ് ഞാൻ കരുതുന്നത്. അതൊരു അനുഗ്രഹമാണ്.' -രശ്മിക പറഞ്ഞു.

പരിപാടിക്കിടെ വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും ഒന്നിച്ചുള്ള നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രശ്മികയുടെ കൈയിൽ വിജയ് ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.