
അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ നയങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നായിരുന്നു സ്ത്രീകൾ ബുർഖ നിർബന്ധമാക്കണം എന്നത്. തലമുതൽ കാൽവരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുൻവശം അൽപം ഒഴിച്ചിടുന്ന വസ്ത്രധാരണ രീതിയാണിത്. എന്നാൽ ഇതിനെതിരേ നിരവധി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. പരമ്പരാഗത അഫ്ഗാൻ ശൈലിയിലുള്ള ചിത്രങ്ങൾ സഹിതമാണ് സ്ത്രീകൾ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
അഫ്ഗാനിസ്താൻ കൾച്ചർ ക്യാംപെയ്ൻ എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. അഫ്ഗാന് അകത്തും പുറത്തും ഇള്ള സ്ത്രീകൾ കാമ്പെയ്നിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാൻ വുമൺ, ഡു നോട്ട് ടച്ച് മൈ ക്ലോത് എന്നീ ഹാഷ്ടാഗുകളും വൈറലാകുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് എതിരേയുള്ള പ്രതിഷേധമാണ് ചിത്രങ്ങൾ.
അഭിമാനത്തോടെയാണ് പരമ്പരാഗത അഫ്ഗാൻ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ഇതാണ് യഥാർഥ അഫ്ഗാൻ സംസ്കാരവും പരമ്പരാഗത വസ്ത്രവുമെന്നും പറഞ്ഞും ചിത്രങ്ങൾ പങ്കുവെക്കുന്നവരുണ്ട്.
അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു. സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പഠിക്കാമെങ്കിലും ക്ലാസ്മുറികൾ ലിംഗപരമായി വേർതിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോളേജുകളിൽ ഹിജാബ് നിർബന്ധമാക്കുമെന്നും പറഞ്ഞിരുന്നു.
Content Highlights: Women pose in traditional attire to protest Taliban's burqa order
Published: 13 Sept 2021, 12:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented