
ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ബിയര്‍ ഫെസ്റ്റിവലായ ഒക്ടോബര്‍ ഫെസ്റ്റ് പ്രശസ്തമാണ്. 1810 ഒക്ടോബര്‍ 12-നാണ് ആദ്യമായി ജര്‍മനിയില്‍ ഈ ഫെസ്റ്റ് ആരംഭിച്ചത്. തെരേസിയന്‍ വീസ എന്നു പേരുള്ള ഗ്രൗണ്ടില്‍ ഒരുക്കുന്ന ടെന്റുകളില്‍ ലോകമെമ്പാടുമുള്ള ആളുകളെത്തും. മ്യൂണിക്കില്‍ മാത്രമുള്ള ആറ് വലിയ ബിയര്‍ ബ്രൂവറികള്‍ ഇവിടെ ബിയര്‍ ഒഴുക്കും.
ഇത്തവണത്തെ ഫെസ്റ്റ് സെപ്റ്റംബര്‍ 16-ന് തുടങ്ങിക്കഴിഞ്ഞു. ഈ ആഘോഷത്തിന് ഇടയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു വെയ്ട്രസ് 13 വലിയ ബിയര്‍ മഗ്ഗുകള്‍ കൈയിലെടുക്കുന്നതാണ് ആ വീഡിയോയിലുള്ളത്.
സാധാരണ ആളുകള്‍ ട്രേയിലാക്കി കൊണ്ടുപോകുന്ന മഗ്ഗുകളാണ് അവര്‍ അനായാസം ബാലന്‍സ് തെറ്റാതെ കൈയില്‍ പിടിച്ച് പോകുന്നത്. ആറ് മഗ്ഗുകള്‍ ആദ്യം വട്ടത്തില്‍ അടുക്കി, അതിന് മുകളില്‍ അടുത്ത ആറ് മഗ്ഗുകള്‍ വെച്ച്, ഇത് രണ്ടും ഒരുമിച്ച് പിടിച്ച് മുകളില്‍ ഒരു മഗ്ഗ് കൂടി വെച്ചാണ് അവര്‍ 13 എണ്ണം ഒരുമിച്ച് എടുക്കുന്നത്.
ഇതിന് താഴെ നിരവധി പേരാണ് വെയ്ട്രസിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ഭാരം ഒരുമിച്ച് എടുക്കണമെങ്കില്‍ അവര്‍ക്ക് അപാര ശക്തിയായിരിക്കുമെന്നും നല്ല പരിശീലനത്തിലൂടെ മാത്രമേ ഇത് ചെയ്യാനാകൂ എന്നും ആളുകള്‍ വീഡിയോക്ക് താഴെ കുറിച്ചു.
Content Highlights: waitress carries 13 beer mugs at once viral video
Published: 23 Sept 2023, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented