
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടന്‍ ദീപക് പറമ്പോലും നടി അപര്‍ണാ ദാസും തമ്മിലുള്ള വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നായത്. ഇതിന് പിന്നാലെ ഇരുവരും റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.
2019-ല്‍ പുറത്തിറങ്ങിയ 'മനോഹരം' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഇരുവരും പ്രണയം തുറന്നുപറയുന്നതിന് മുന്‍പേ അത് കണ്ടുപിടിച്ച കഥ പറയുകയാണ് വിനീത് ശ്രീനിവാസന്‍. 'മനോഹരം' എന്ന ചിത്രത്തില്‍ വിനീതായിരുന്നു നായകന്‍.
'മനോഹരത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും തമ്മില്‍ ഇഷ്ടത്തിലാകുന്നത്. അതിന്റെ പ്രൊമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടി ഇത് പിടിക്കുന്നത്. അതുവരെ അപര്‍ണ നമ്മളോട് കാര്യം പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിരുന്നില്ല. പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിന് പോയപ്പോള്‍ നമുക്കൊരു സ്‌പെല്ലിങ് മിസ്റ്റേക്ക് തോന്നി. നമ്മള്‍ പിടിച്ചു. സൂചനകള്‍ കിട്ടുമല്ലോ. നാട്ടുകാര് ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്കൊരു സ്‌കില്‍ ഉണ്ട്.'- ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
വിനീതുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടനാണ് ദീപക്. വിനീത് സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.
Content Highlights: vineeth sreenivasan talks about deepak parambol and aparna das love
Published: 26 Apr 2024, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented