
വേനലില്‍ ഉഷ്ണതരംഗം കടുക്കുന്നതിനിടെ ഡല്‍ഹിയിലെ ചേരികളില്‍ കുടിവെള്ള ഡിസ്‌പെന്‍സറുകളും വെള്ളക്കുപ്പികളും വിതരണം ചെയ്ത് ബോളിവുഡ് താരം തപ്‌സി പന്നു. ഹേംകുന്ത് ഫൗണ്ടേഷൻ എന്ന എന്‍ജിഒയുമായി ചേര്‍ന്നാണ് തപ്‌സി പന്നു ഇവ വിതരണം ചെയ്തത്. ചേരിയിലെ ജനങ്ങളുമായി സംസാരിക്കുന്നതിന്റേയും വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ വിതരണം ചെയ്യുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'ഈ വേനല്‍ക്കാലത്ത് സ്വയം തയ്യാറെടുക്കാന്‍ അവരെ സഹായിക്കുകയാണ്. ഇത്തവണ അവരുടെ കുടുംബങ്ങള്‍ക്കായി തണുത്തവെള്ളം ശേഖരിച്ചുവെക്കാനാണ് സഹായിക്കുന്നത്. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് ആളുകളെ സഹായിക്കുന്നതിന്റെ ആനന്ദം യഥാര്‍ഥമാണ്. ഒന്ന് ശ്രമിച്ചുനോക്കൂ.' -ചിത്രങ്ങള്‍ക്കൊപ്പം തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റിനുതാഴെ തപ്‌സിയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
'നിങ്ങള്‍ ചെയ്തത് വളരെ നല്ല കാര്യമാണ്' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'ഇത് വളരെ നല്ലകാര്യമാണ്. ഒപ്പം അവര്‍ക്ക് തൊഴില്‍ നല്‍കാനായും നമുക്ക് എന്തെങ്കിലും ചെയ്തുകൂടേ? അപ്പോള്‍ അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടാകും' -മറ്റൊരാള്‍ കുറിച്ചു. തനിക്കും ഇത്തരത്തിലൊരു സന്നദ്ധപ്രവര്‍ത്തകനാകണം എന്നാണ് വേറെയൊരാള്‍ പറഞ്ഞത്.
വേനല്‍ക്കാലത്തേക്ക് ആവശ്യമായ സാധനങ്ങള്‍ ചേരികളില്‍ വിതരണം ചെയ്യാന്‍ എന്‍ജിഒയുമായി സഹകരിച്ച് നേരത്തേയും തപ്‌സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് മാതിയസ് ബോയ്‌ക്കൊപ്പം ഫാനുകളും കൂളറുകളും വിതരണം ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞമാസം സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു. വൈശാഖി ആഘോഷസമയത്തായിരുന്നു ഇത്.
Content Highlights: Taapsee Pannu distributes water dispensers in slums during heatwave; fans are all hearts
Published: 14 May 2025, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented