ഫാഷൻ ലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായ ആളാണ് ചലച്ചിത്രതാരം തമന്ന ഭാട്ടിയ. ബാങ്കോക്കിൽ വെച്ചു നടന്ന ജാപ്പനീസ് ഫാഷൻ ബ്രാൻഡ് ആയ ഷസീഡോയുടെ അൾടിമേറ്റ് പോപ് അപ് ഇവന്റിൽ താരം പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കെ പോപ് ബാൻഡായ ബ്ലാക്ക് പിങ്കിലെ ലിസയോടൊപ്പം തിളങ്ങിനിൽക്കുന്ന ചിത്രം തമന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അമിത ആഡംബരങ്ങളൊന്നുമില്ലാതെ കറുത്ത നിറത്തിൽ ശരീരത്തിനോട് ഒട്ടി നിൽക്കുന്ന ഗൗണും ഇതിനോടൊപ്പം ലളിതമായ ആഭരണങ്ങളുമായിരുന്നു താരം ധരിച്ചിരുന്നത്.
സൂര്യ സർക്കാർ ആണ് തമന്നയുടെ വസ്ത്രത്തിന്റെ ഡിസൈനർ. ശരീരത്തോട് ചേർന്ന് കിടക്കുന്ന ഈ ബോഡികോൺ വസ്ത്രത്തിന്റെ പ്രധാന ആകർഷണം പ്ലഞ്ചിങ് ഹാൾട്ടർ നെക്‌ലൈനും വശങ്ങളിലെ ചെറിയ കട്ടൗട്ടുകളും ഒപ്പം ഗ്ലാമറസ് ലുക്ക് നൽകുന്ന തൈ ഹൈ സ്ലിറ്റുമാണ്. ലളിതമായ തയ്യൽപ്പണിയും കറുപ്പ് നിറത്തിന്റെ മാത്രം സാന്നിധ്യവും വസ്ത്രത്തിന് ക്ലാസി ലുക്ക് നൽകിയപ്പോൾ വശങ്ങളിലെ കട്ട് അതിനൊരു പുതുമ നൽകി. ലുക്കിന് ഒരു ഡ്രമാറ്റിക് ഭാവം നൽകാൻ വെർസാചെയുടെ ഏവിയെറ്റാസ് പ്ലാറ്റ്‌ഫോം പമ്പുകളും താരം ധരിച്ചു.
തമന്ന ഫൈൻ ജുവലറിയിൽ നിന്നുള്ള ലെയേർഡ് പെൻഡന്റ് നെക്‌ലേസും ഇയർ കഫുകളും ചെറിയ മോതിരങ്ങളും കമ്മലുമായിരുന്നു ഒപ്പം അണിഞ്ഞിരുന്നത്. അമി പട്ടേൽ ആണ് താരത്തെ സ്റ്റൈൽ ചെയ്തത്. എല്ലാം കൂടി ഒന്നുചേർന്നപ്പോൾ മോണോക്രോം ലുക്കിന്റെ തനിമ നഷ്ടപ്പെടാതെ ക്ലീൻ ഏസ്‌തെറ്റിക് ലുക്ക് നൽകി.
ലുക്കിന് ചേരുന്ന മേക്ക് അപ്പും ഹെയർസ്റ്റൈലുമാണ് താരം തിരഞ്ഞെടുത്തത്. മുടി പുറകിലേക്ക് ഒതുക്കിക്കെട്ടിയുള്ള സ്ലീക്ക് വെറ്റ് ഹെയർസ്റ്റൈൽ മനോഹരമായ നെക്‌ലൈനിലേക്കും ധരിച്ചിരുന്ന ആഭരണങ്ങളിലേക്കും ശ്രദ്ധയെത്തിക്കുന്നതായിരുന്നു. തിളങ്ങുന്ന ചർമവും മനോഹരമായ കണ്ണുകളും തുടിക്കുന്ന കൺപീലികളും അതിനൊപ്പം കടും ചുവപ്പ് ലിപ്സ്റ്റിക്കും കൂടെ ചേർന്നപ്പോൾ ക്ലാസി-മോഡേൺ ലുക്കുകളുടെ കൃത്യമായ സംയോജനം ആയിരുന്നു.
ബ്ലാക്ക് പിങ്കിന്റെ ലിസ ലളിതമായ വെള്ള ഓഫ് ഷോൾഡർ ഗൗൺ ആണ് ധരിച്ചിരുന്നത്. അരക്കെട്ടിൽ മനോഹരമായ ടൈ അപ്പോട് കൂടിയ വസ്ത്രത്തിന്റെ അരഭാഗത്ത് കട്ട് ഔട്ട് ഡിസൈനുമുണ്ട്. ഒഴുകി തറയോടു ചേർന്ന് കിടക്കുന്നതായിരുന്നു വസ്ത്രത്തിന്റെ കീഴ്ഭാഗം. വസ്ത്രത്തിനുതന്നെ പ്രാധാന്യം കൊടുത്ത് വലിയ ആഭരണങ്ങൾ ഒഴിവാക്കിയിരുന്നു. വളരെ നാച്യുറലായി തോന്നിക്കുന്ന മേക്ക്അപ്പ് ആണ് ലിസ തിരഞ്ഞെടുത്തത്. തന്റെ സിഗ്നേച്ചർ ഹെയർസ്റ്റൈൽ ആയ വിസ്പി ബാങ്‌സ് കൂടി ചേർന്നതോടെ ലിസയുടെ ലുക്ക് പൂർണമായി.
തന്റെ അടുത്ത ചിത്രമായ വൻ- ഫോഴ്‌സ് ഓഫ് ഫോറസ്റ്റിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് തമന്ന. സിദ്ധാർഥ് മൽഹോത്രയാണ് ചിത്രത്തിലെ നായകൻ. ഒരു നാടോടിക്കഥയെ അടിസ്ഥാനമാക്കിയുള്ള ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദീപക് മിശ്രയും അരുണാഭ് കുമാറും ചേർന്നാണ്. ശോഭ കപൂർ, എക്ത കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുരുഷൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വി ശാന്താറാം, റേഞ്ചേഴ്‌സ്, മരിയ ഐ.പി.എസ്., രാഗിണി 3 എന്നിവയാണ് വരാനിരിക്കുന്ന ഹിന്ദി സിനിമകൾ.
Content Highlights: Actress Tamannaah Bhatia made a striking fashion statement in a black Surya Sarkar bodycon gown at Shiseido's Ultimate Pop-Up event in Bangkok, where she went viral for posing alongside K-Pop sensation Lisa from Blackpink.
Published: 04 Jul 2026, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented