നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. സീരിയൽ-സിനിമാരം​ഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇൻസ്റ്റ​ഗ്രാമിലൂടെ സ്വാസിക വിവാഹചിത്രങ്ങൾ പങ്കിട്ടിട്ടുമുണ്ട്. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ചിത്രങ്ങൾ പങ്കിട്ടത്.

To advertise here,

പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് മാറ്റുകൂട്ടി. കഴുത്തുനിറഞ്ഞു കിടക്കുന്ന രണ്ടുമാലകളും വലിയ കമ്മലുകളും മനോഹരമാക്കി. ഐവറി ഷെയ്ഡിലുള്ള ഷെർവാണി സ്യൂട്ടാണ് വരൻ ധരിച്ചത്. 

നടന്മാരായ സുരേഷ് ​ഗോപി, ദിലീപ്, നടിമാരായ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, സരയു, മഞ്ജു പിള്ള, ദേവി ചന്ദന തുടങ്ങിയവരുൾപ്പെടെ നിരവധി സിനിമാ-സീരിയൽ‌ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.  വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.