ഗായിക ബ്രാൻഡി കാർലൈലും നടി കാതറിൻ ഷെപ്പേഡും ഓസ്‌കർ റെഡ് കാർപ്പറ്റിൽ ധരിച്ചത് സ്വാദേശ് രൂപകൽപ്പന ചെയ്ത ആഭരണങ്ങൾ. ഇതോടെ ഇന്ത്യൻ കരകൗശലവിദ്യയുടെ തിളക്കം ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തമായ വേദിയിലുമെത്തി. സൂര്യകാന്തി പൂവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത 'പെറ്റൽ പ്രിസം ബ്രോഷ്' ആണ് ബ്രാൻഡി കാർലൈൽ അണിഞ്ഞത്.

To advertise here,

സ്വർണത്തിൽ നിർമ്മിച്ച ഇത് ഓവൽ കട്ട് മരതകത്തെ കേന്ദ്രീകരിച്ചുള്ളതും വജ്രങ്ങളാൽ ചുറ്റപ്പെട്ടതുമാണിത്. തെലങ്കാനയിലെ വിദഗ്ധ കരകൗശല വിദഗ്ധർ 100 മണിക്കൂറിലധികം സമയം എടുത്താണ് ഇത് കൃത്യതയോടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലമുറകളായി കൈമാറി വരുന്ന അവരുടെ കരകൗശല പാരമ്പര്യത്തിന്റെ തെളിവാണത്.

കാതറിൻ ഷെപ്പേർഡ് അണിഞ്ഞ വജ്ര നെക്ലേസ് തുണിയുടെ മൃദുലതയോടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കാനും ഒഴുകി നടക്കാനും കഴിയുന്ന രീതിയിൽ അസാധാരണമായ വഴക്കത്തോടെയാണ് നിർമ്മിച്ചതായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ സൂക്ഷ്മമായ വിശദാംശങ്ങളുള്ള ഷെവ്രോൺ പാറ്റേൺ അനുസ്മരിപ്പിക്കുന്നതായിരുന്നു വജ്രങ്ങളുടെ തുടർച്ചയായ റിബൺ. നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന ബ്രാണ്ടാണ് സ്വദേശ്.