
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹത്തിന് അമ്മയെപ്പോലെ കൈപിടിച്ച് ബന്ധുവും ഗായികയുമായ സുജാതാ മോഹന്‍. ഫെബ്രുവരി 19-ന് ബെംഗളൂരുവില്‍ നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു. ഈ ചടങ്ങിനാണ് രാധികയുടെ മകള്‍ ദേവികയുടെ കൈപിടിച്ച് സുജാത വേദിയിലേക്ക് വന്നത്.
എളമക്കരയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്റിലായിരുന്നു ചടങ്ങുകള്‍. ബെംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനും അഭിഭാഷകനുമായ അരവിന്ദാണ് ദേവികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
വിവാഹവേദിയിലെ രാധിക തിലകിന്റെ ചിത്രത്തെ വണങ്ങിയാണ് ദേവിക വേദിയില്‍ കയറിയത്. മുല്ലപ്പൂവാല്‍ അലങ്കരിച്ച രാധികയുടെ ചിത്രത്തെ സാക്ഷിയാക്കി ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലംവെച്ചു. സുജാത, ഭര്‍ത്താവ് വി.കൃഷ്ണ മോഹന്‍, ജയറാം, പാര്‍വതി, ജി.വേണുഗോപാല്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.
അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രാധിക 2015 സെപ്റ്റംബര്‍ 20-നാണ് വിട പറഞ്ഞത്. അവരുടെ ഏക മകളാണ് ദേവിക സുരേഷ്. ഗായികയായി മികവ് തെളിയിച്ച ദേവിക അമ്മയുടെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഒരുക്കിയിരുന്നു. ദേവസംഗീതം നീയല്ലേ, മായാമഞ്ചലില്‍, മഞ്ഞക്കിളിയുടെ എന്നിവയാണ് രാധികയുടെ ശ്രദ്ധേയ ഗാനങ്ങള്‍.
Content Highlights: wedding function of radhika thilaks daughter
Published: 26 Feb 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented