നിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരുവിന്റെ സ്പിൻ ബൗളർ ശ്രേയങ്ക പാട്ടീൽ ഈ വിജയം ക്യാപ്റ്റൻ സ്മൃതി മന്ദാനയ്ക്ക് സമർപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരുപാട് പ്രതിസന്ധികളിലൂടെയാണ് സ്മൃതി മന്ദാന കടന്നുപോയതെന്നും ശ്രേയങ്ക വ്യക്തമാക്കി.

To advertise here,

തനിക്ക് ഇത് ഏറെ സവിശേഷതകൾ നിറഞ്ഞ ടൂർണമെന്റായിരുന്നുവെന്നും ശ്രേയങ്ക കൂട്ടിച്ചേർത്തു. 'എനിക്ക് വളരെ സവിശേഷമാണ്. വനിതാ പ്രീമിയർ ലീഗിൽ ഞാൻ തിരിച്ചുവന്ന സീസൺ. ഇതിൽ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. പിന്തുണ നൽകിയ ആരാധകർ നന്ദി.' -ശ്രേയങ്ക വ്യക്തമാക്കി. ഈ സീസണിൽ ഒമ്പത് ഇന്നിങ്‌സുകളിൽനിന്ന് 11 വിക്കറ്റുകളാണ് ശ്രേയങ്ക സ്വന്തമാക്കിയത്.

നേരത്തെ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി മന്ദാന മാനസികമായി തകർന്നിരുന്നു. ഗായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം അച്ഛന്റെ ആരോഗ്യം മോശമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. വിവാഹദിവസമാണ് അതിഥികളെ ഇക്കാര്യം അറിയിച്ചത്. പിന്നാലെ സ്മൃതി വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. മറ്റ് സ്ത്രീകളുമായുള്ള പലാഷിന്റെ ബന്ധമാണ് സ്മൃതി വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് സ്മൃതിയും പലാഷും വിവാഹിതരാകാൻ തീരുമാനിച്ചത്. അതിനിടേയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പിന്നാലെ സ്മൃതിക്ക് പിന്തുണയുമായി കൂടെനിൽക്കുകയാണെന്ന് സുഹൃത്തും ഇന്ത്യൻ ടീമിലെ സഹതാരവുമായ ജെമീമ റോഡ്രിഗസ് അറിയിച്ചിരുന്നു.