ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന അടുത്തിടെ നൽകിയ ഒരു അഭിമുഖം ചർച്ചയാകുന്നു. ഒരിക്കൽ ബാറ്റ് ചെയ്യുന്നതിനിടെ തനിക്ക് പിരീഡ്‌സ് (ആർത്തവം) ആയെന്നും സാനിറ്ററി പാഡ് വെക്കാനായി ഓടിയതോടെ മത്സരം തടസപ്പെട്ടുവെന്നുമാണ് അഭിമുഖത്തിൽ സ്മൃതി തുറന്നുപറഞ്ഞത്.
അന്ന് വൈറ്റ് ജെഴ്‌സിയിലായിരുന്നു കളിച്ചിരുന്നത്. പിരീഡ്‌സ് ആയെന്ന് അറിഞ്ഞതോടെ അമ്പയറുടെ അടുത്തെത്തി അഭ്യർഥിച്ചു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകണമന്ന് പറഞ്ഞു. തന്റെ അവസ്ഥ മനസിലാക്കിയ അമ്പയർ അതിന് സമ്മതിച്ചുവെന്നും പത്ത് മിനിറ്റിലേറെ സമയം കളി തടസപ്പെട്ടുവെന്നും സ്മൃതി പറയുന്നു.
'ഞാൻ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന ചിന്തയാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. നമ്മൾ ഇന്ത്യയുടെ ജെഴ്‌സി അണിയുമ്പോൾ നമ്മളെ ഏൽപ്പിച്ച ചുമതലയോട് പൂർണമായും നീതി പുലർത്തണം. ചിലപ്പോൾ ആർത്തവ വേദന പോലും അവഗണിക്കേണ്ടി വരും. ഒരു സാനിറ്ററി പാഡ് ധരിക്കാനായി ഗ്രൗണ്ട് വിട്ടത് എന്റെ കരിയറിലെ വിചിത്രമായ കാര്യങ്ങളിൽ ഒന്നാണ്. അമ്പയറോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ഞാൻ ടെസ്റ്റ് ജെഴ്‌സിയാണ് ധരിച്ചിരുന്നത് എന്നതുകൊണ്ട് അമ്പയർക്കും വേറെ വഴിയില്ലായിരുന്നു. അവർക്ക് കാര്യം മനസിലാവുകയും ചെയ്തു.'-സ്മൃതി പറയുന്നു. പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ മറികടന്ന് സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വനിതാ താരങ്ങൾ നിർബന്ധിതരാകേണ്ടി വരുന്നുവെന്നും സ്മൃതി കൂട്ടിച്ചേർത്തു.
പല വനിതാ കായികതാരങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. പലപ്പോഴും മത്സരങ്ങൾക്കിടയിലായിരിക്കും പിരീഡ്‌സ് ആകുക. അതല്ലെങ്കിൽ പിരീഡ്‌സുമായിട്ടാകും മത്സരിക്കുക. എന്നാൽ ആരും ഇത് തുറന്നുപറയാൻ ധൈര്യം കാണിക്കാറില്ല. ഇതോടെയാണ് സ്മൃതിയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ആർത്തവം കാരണം ഒരു താരത്തിന് ഗ്രൗണ്ട് വിടേണ്ടി വരുമ്പോൾ അത് ക്രിക്കറ്റ് നിയമത്തിൽ അനുവദിക്കുന്നുണ്ടോ എന്ന ചർച്ചകൾക്കും ഈ തുറന്നുപറച്ചിൽ വഴിയൊരുക്കി.
Content Highlights: Smriti Mandhana candidly discusses the challenges of managing periods while playing in white jerseys., The vice-captain describes a specific incident where a 10-minute break was needed to manage menstrual hygiene., Highlights the pressure on female athletes to ignore physical discomfort to fulfill national duties., Sparks a necessary conversation regarding menstrual health awareness in professional sports.
Published: 09 Jun 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented