32-ാം പിറന്നാള്‍ ദിനത്തില്‍ കാമുകി സോഫി ഷൈനിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ശിഖര്‍ സോഫിക്ക് ആശംസ അറിയിച്ചത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇരുവരും മാലദ്വീപിലേക്ക് യാത്ര പോകുകയായിരുന്നു.
'എന്റെ ഹൃദയത്തിന് പിറന്നാള്‍ ആശംസകള്‍'-ശിഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സോഫിക്കൊപ്പം കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളും ഇതിനൊപ്പം ശിഖര്‍ പോസ്റ്റ് ചെയ്തു. ഡാര്‍ക്ക് ബ്രൗണ്‍ ബിക്കിനി ടോപ്പും ഓഫ് വൈറ്റ് ലിനന്‍ പാന്റ്‌സുമാണ് സോഫിയുടെ വേഷം. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഫിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പിറന്നാള്‍ ദിനത്തില്‍ ഉണര്‍ന്നത് സ്വര്‍ഗത്തിലേക്ക്, 32-ലേക്ക് ഇതാ പ്രവേശിക്കുന്നു'-എന്നാണ് സോഫി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അയര്‍ലന്‍ഡുകാരിയായ സോഫിയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ മെയിലാണ് ശിഖര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ധവാനൊപ്പം സോഫിയും മത്സരം കാണാനെത്തിയിരുന്നു. അയര്‍ലന്‍ഡിലെ ലിമെറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ് ബിരുദം നേടിയ സോഫി, നിലവില്‍ പ്രൊഡക്ട് കണ്‍സല്‍ട്ടന്റായി ജോലിചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ പ്രശസ്തമായ കാസില്‍റോയ് കോളേജില്‍ പഠിച്ച സോഫി, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷന്റെ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പഠിച്ചത് മുഴുവന്‍ അയര്‍ലന്‍ഡിലാണ്.
ദുബായില്‍വെച്ച് ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്‍ സോഫിയുമായി ആദ്യം പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമേണ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. 2024 ഐപിഎല്ലില്‍ ധവാന്‍ പഞ്ചാബ് കിങ്സിനായി കളിക്കുമ്പോള്‍ സോഫി ഗാലറിയിലുണ്ടായിരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 2023 ജൂണ്‍ 13-ന് സോഫി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ധവാന്‍ ലൈക്ക് ചെയ്തിരുന്നു. ധവാന് വരുന്ന ഡിസംബറോടെ 40 വയസ്സാവും.
ആദ്യ ഭാര്യ അയിഷ മുഖര്‍ജിയുമായുള്ള ദാമ്പത്യബന്ധം വേര്‍പെടുത്തി ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് തന്റെ പുതിയ പ്രണയത്തെ കുറിച്ച് ധവാന്‍ വെളിപ്പെടുത്തിയത്. 2023 ഒക്ടോബറിലാണ് ധവാനും അയിഷയും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ സരോവര്‍ എന്ന 11 വയസ്സുള്ള മകനുണ്ട്. അയിഷ മുഖര്‍ജിയുടെ കൂടെ ഓസ്‌ട്രേലിയയിലാണ് സരോവര്‍ താമസിക്കുന്നത്.
Content Highlights: shikhar dhawan rings in girlfriend sophie shines birthday in maldives
Published: 03 Jun 2025, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented