
കിച്ചു ടെല്ലസും റോഷ്‌ന ആന്‍ റോയിയും | Photo: facebook/ kichu tellus
നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയിയും വിവാഹമോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ റോഷ്‌ന വ്യക്തമാക്കി. 2020 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം.
'ഒരുമിച്ച് ചെലവഴിച്ച് അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ സ്‌നേഹത്തോടേയും ബഹുമാനത്തോടേയും കൂടി വേര്‍പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ തുടങ്ങുമ്പോള്‍ സ്വകാര്യതയും നിങ്ങളുടെ പ്രാര്‍ഥനയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സെപ്റ്റംബര്‍ 30 എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസമാണ്. ജീവിതത്തിലെ എന്റെ ആദ്യത്തെ വേദന. ഇപ്പോള്‍ ഞാന്‍ മറ്റൊരു വേദനയിലൂടെ കടന്നുപോകുന്നു. ചുവടുകള്‍ മുന്നോട്ടുവെയ്ക്കുന്നു.' റോഷ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും രണ്ട് വ്യത്യസ്ത വഴിയിലൂടെ സമധാനത്തോടെയുള്ള ജീവിതം തങ്ങള്‍ തുടരേണ്ടതുണ്ടെന്നും റോഷ്‌ന വ്യക്തമാക്കി. ഇക്കാര്യം പുറത്തുവന്ന് പറയുക അത്ര എളുപ്പമായിരുന്നില്ലെന്നും ചിലര്‍ക്ക് സന്തോഷമായിട്ടുണ്ടാകുമെന്നും അവരുടെ സന്തോഷം തുടരട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നുവെന്നും റോഷ്‌ന കുറിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുവദിക്കണമെന്നും ററോഷ്‌ന കൂട്ടിച്ചേര്‍ത്തു.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അടാര്‍ ലൗ'വിലൂടെയാണ് റോഷ്്‌ന ശ്രദ്ധിക്കപ്പെട്ടത്. ധമാക്ക, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എ്ന്നീ ചിത്രങ്ങളുടേയും ഭാഗമായി. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കിച്ചു ടെല്ലസ്. 'അജഗജാന്തരം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ്.
Content Highlights: kichu tellus and roshna ann roy officially announce their divorce
Published: 30 Sept 2025, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented