കേരളത്തിലെത്തിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി രശ്മിക മന്ദാന. പുതിയ ചിത്രമായ മൈസയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് രശ്മിക കേരളത്തിലെത്തിയത്. കൊച്ചിയിലും അതിരപ്പിള്ളിയിലുമായിട്ടായിരുന്നു ഷൂട്ടിങ്. അതിരപ്പിള്ളിയിൽ നിന്നുള്ള ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഷൂട്ടിങ് സന്ദർശനം എന്നതിലുപരി സാഹസികതയും രുചിയും നിറഞ്ഞൊരു യാത്രയായിരുന്നു ഇതെന്ന് അവർ കുറിച്ചു.

To advertise here,

'കൊച്ചിയിൽ എന്തുമാത്രം കാടുകളാണ്. പ്രാണികളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും വർക്ക്് ഔട്ടും മഴയും നിറഞ്ഞുനിന്ന ദിനങ്ങൾ. ഒപ്പം ഓട്ടവും ആക്ഷൻ പഠിക്കലും ഉയത്തോടുള്ള എന്റെ പേടിയെ അതിജീവിക്കലും കണങ്കാലിലും മുട്ടിലും ടേപ്പുകൾ ഒട്ടിച്ചുള്ള കഠിനാധ്വാനവും. ഇതിനൊപ്പം ഇഷ്ടം പോലെ പഴംപൊരിയും കഴിച്ചു.'-രശ്മിക കുറിച്ചു. ഒരു മങ്കി ഇമോജി പങ്കുവെച്ച് ഇതൊക്കെയായിരുന്നു വിശേഷങ്ങൾ എന്ന് പറഞ്ഞാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇത് കൊച്ചിയല്ല അതിരപ്പിള്ളിയാണെന്ന് കമന്റ് ചെയ്തത്. ഇതിൽ ഒരു കമന്റിന് അവർ മറുപടിയും നൽകി. ചിത്രം അതിരപ്പിള്ളിയുടേതാണെങ്കിലും കൊച്ചിയിലും അതിരപ്പിള്ളിയിലുമായിരുന്നു ഷൂട്ടിങ്ങെന്നും ആ അനുഭവമാണ് പങ്കുവെച്ചതെന്നും രശ്മിക കുറിച്ചു.