അയോധ്യയിലെ സ്ഥലം 3.31 കോടി രൂപയ്ക്കാണ് രൺബീർ വാങ്ങിയത്

മഹാരാഷ്ട്രയിലെ പുണെയിൽ 25 ഏക്കറോളം സ്ഥലം സ്വന്തമാക്കി ബോളിവുഡ് താരം രൺബീർ കപൂർ. പുണെയിലെ മുൽഷി പ്രദേശത്താണ് അദ്ദേഹം സ്ഥലം വാങ്ങിയത്. സ്ഥലത്തിനായി 16.42 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. പിംപ്രി വില്ലേജിലെ പരസ്പരം ചേർന്നുകിടക്കുന്ന നാല് സ്ഥലങ്ങളാണ് അദ്ദേഹം വാങ്ങിയത്. ഏപ്രിൽ 30-നായിരുന്നു രജിസ്‌ട്രേഷൻ നടന്നതെന്ന് സിആർഇ മെട്രിക്‌സ് പറയുന്നു.
21,400 ചതുരശ്രമീറ്ററാണ് ആദ്യത്തെ സ്ഥലത്തിന്റെ വലിപ്പം. 3.31 കോടി രൂപയ്ക്കാണ് ഇത് വാങ്ങിയത്. 29,900 ചതുരശ്ര മീറ്റർ വലിപ്പമുള്ള രണ്ടാമത്തെ സ്ഥലം 4.62 കോടി രൂപയ്ക്കാണ് രൺബീർ വാങ്ങിയത്. മൂന്നാമത്തേതാണ് ഏറ്റവും വലിയ സ്ഥലം - 43,800 ചതുരശ്ര മീറ്റർ. 7.07 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. നാലാമത്തേയും അവസാനത്തേയും സ്ഥലം 8,900 ചതുരശ്ര മീറ്റർ വലിപ്പമുള്ളതാണ്. ഇതിന് 1.39 കോടി രൂപയാണ് വില.
നാല് സ്ഥലങ്ങളും ഒന്നിച്ചുചേർത്താൽ ആകെ 1,04,000 ചതുരശ്രമീറ്റർ സ്ഥലമാണ് രൺബീർ സ്വന്തമാക്കിയത്. ഇത് ഏകദേശം 25.7 ഏക്കർ വരും. 16.42 കോടി രൂപയാണ് സ്ഥലങ്ങൾക്കായി രൺബീർ ആകെ ചെലവഴിച്ചത്. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 82.13 ലക്ഷം രൂപയാണെന്നാണ് രേഖകൾ പറയുന്നത്.
കഴിഞ്ഞമാസങ്ങൾക്കിടയിൽ രൺബീർ നടത്തിയ രണ്ടാമത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് ഇത്. നേരത്തേ അയോധ്യയിലും രൺബീർ കപൂർ സ്ഥലം വാങ്ങിയിരുന്നു. ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ ആഡംബര പദ്ധതിയായ 'ദി സരയു'വിന്റെ ഭാഗമായ സ്ഥലമാണ് അദ്ദേഹം വാങ്ങിയത്. അയോധ്യയിൽ സരയൂ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന 2,134 ചതുരശ്ര അടി സ്ഥലം രൺബീർ കപൂർ വാങ്ങിയത് 3.31 കോടി രൂപയ്ക്കാണ്. അയോധ്യ തന്നെ വിളിച്ചുവെന്നും താൻ ആ വിളിക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതേക്കുറിച്ച് രൺബീർ പറഞ്ഞത്.
Content Highlights: Bollywood actor Ranbir Kapoor purchased 25.7 acres of land in Mulshi, Pune for Rs 16.42 crore. Registered on April 30 across four adjacent plots in Pimpri village, this follows his recent luxury land investment in Ayodhya.
Published: 14 Jul 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented