തെരുവുനായ വിഷയത്തില്‍ നായപ്രേമികളെ വിടാതെ ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ. 'നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യര്‍ക്ക് വേണ്ടി കരയുന്നില്ല' എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ നായപ്രേമികളെ നേരിട്ട് വെല്ലുവിളിക്കുകയാണ് രാംഗോപാല്‍ വര്‍മ. തെരുവുനായ്ക്കളോട് അത്ര സ്നേഹമാണെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി അവര്‍ക്ക് തുറന്നുകൊടുക്കാനാണ് വര്‍മയുടെ വെല്ലുവിളി.
'മാന്ത്രികവടിയെന്ന പോലെയാണ് 'നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കൂ, നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കൂ' എന്ന് എല്ലാവരും പറയുന്നത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിക്കുക എന്നത് ഒരു തെരുവില്‍ നിന്ന് മറ്റൊരു തെരുവിലേക്ക് കൊണ്ടുപോയി തള്ളുന്നതിനെ പറയുന്ന മാന്യമായ വാക്കാണ്. ഒരു പ്രദേശത്ത് നിന്ന് നായ്ക്കളെ പൂര്‍ണമായും ഒഴിപ്പിച്ചാല്‍ ആ ശൂന്യസ്ഥലം മറ്റിടങ്ങളിലെ നായ്ക്കളെ വലിച്ചടുപ്പിക്കും. ചിലപ്പോള്‍ അവ മുമ്പത്തേതിനേക്കാള്‍ മോശം നായ്ക്കളാകും.' -രാംഗോപാല്‍ വര്‍മ എക്സില്‍ കുറിച്ചു.
Also Read: വളർത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം; വീട്ടിൽ നായയുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയണം
'ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ എവിടെ കൊണ്ടുപോയി തള്ളാനാണ് നിങ്ങള്‍ പദ്ധതിയിടുന്നത്? ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം ഏഴ് കോടി നായ്ക്കളാണ് ഉള്ളത്. ഈ സംഖ്യ ഓരോനിമിഷവും കൂടിക്കൊണ്ടിരിക്കുകയാണ്. മാറ്റിപ്പാര്‍പ്പിക്കുന്നത് ഒരു പരിഹാരമാര്‍ഗമല്ല. അതൊരു മിഥ്യ മാത്രമാണ്. കടുത്ത തീരുമാനമെടുക്കാതിരിക്കാന്‍ അറിവില്ലാത്ത മനുഷ്യര്‍ പറയുന്ന ഒഴികഴിവ് മാത്രമാണ് അത്.' -രാംഗോപാല്‍ വര്‍മ തുടര്‍ന്നു.
'ഇവിടെയാണ് നിങ്ങളുടെ ഇരട്ടത്താപ്പ്. നായപ്രേമികള്‍ അവരുടെ ഇറക്കുമതി ചെയ്ത ബ്രീഡില്‍പെട്ട വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം എയര്‍ കണ്ടീഷന്‍ ചെയ്ത വീടുകളില്‍ കുഷ്യനിലിരുന്നാണ് ഈ ക്ലാസെടുക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ തെരുവില്‍ യഥാര്‍ഥ ഭീഷണി നേരിടുമ്പോഴാണ് ഇത്. അവര്‍ക്ക് അത്ര സ്നേഹമുണ്ടെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി തെരുവുനായ്ക്കള്‍ക്ക് തുറന്ന് കൊടുക്കട്ടെ. നിങ്ങളുടെ 'പോഷാ'യ സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ ഇല്ല എന്നും നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ നായ കടിക്കുന്നില്ല എന്നും ഉറപ്പാക്കിയശേഷം 'മാറ്റിപ്പാര്‍പ്പിക്കൂ' എന്ന് സര്‍ക്കാരിനോട് പ്രസംഗിക്കരുത്.' -രാംഗോപാല്‍ വര്‍മ പറഞ്ഞു.
Don't Miss: 'പട്ടിസാറോ പൂച്ചസാറോ'; ആരാണ് കൂടുതല്‍ സ്മാര്‍ട്ട്? ഉത്തരമറിയാം
തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ ഡല്‍ഹി ഭരണകൂടത്തിന് നിര്‍ദേശം നല്കിയ സുപ്രീം കോടതി ഉത്തരവോടെയാണ് തെരുവുനായ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായത്. കോടതി ഉത്തരവിനെതിരെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാംഗോപാല്‍ വര്‍മ വ്യത്യസ്ത ശബ്ദമായത്. ഒട്ടേറെ പേരാണ് വര്‍മയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയത്.
Content Highlights: Bollywood Director Ram Gopal Varma Challenges Dog Lovers to Open Guestrooms For Stray Dogs
Published: 19 Aug 2025, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented