കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ രാംചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവർക്കും രണ്ട് വയസുള്ള ക്ലിൻ കാര കൊനിഡേല എന്നൊരു മകൾ കൂടിയുണ്ട്. തെന്നിന്ത്യയിലെ പവർ കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. താരരാജാവ് ചിരഞ്ജീവിയുടെ മകനായ രാം ചരൺ തെലുങ്ക് സിനിമയിൽ സജീവമാണ്. ഒരു സിനിമയ്ക്ക് 70 കോടി മുതൽ 100 കോടി വരെയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആസ്തിയുടെ കാര്യത്തിൽ ഉപാസനയും ഒട്ടും പിന്നിലല്ല. 77,000 കോടി രൂപ വിലമതിക്കുന്ന അപ്പോളോ ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളിൽ ഒരാളാണ് അവർ.
ഉപാസനയുടെ മുത്തച്ഛനായ പ്രതാപ് സി.റെഡ്ഡിയാണ് ആശുപത്രി ശൃംഖല സ്ഥാപിച്ചത്. അതിന്റെ സി.എസ്.ആർ വിഭാഗത്തെ നയിക്കുന്നത് ഉപാസനയാണ്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ തന്റെ കുടുംബത്തിനുള്ളിൽ ഒരു ഭരണഘടനയുണ്ടെന്ന് ഉപാസന നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീട്ടിലെ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും സ്വത്തിന്റേയും ഓഹരികളുടേയും കാര്യത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്ല്യപരിഗണനയാണ് നൽകുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. പുരുഷാധിപത്യം വീട്ടിൽ ഇല്ലെന്നും സമ്പത്ത് ഒരിക്കലും കുടുംബത്തിലെ എന്തെങ്കിലും വഴക്കിന് കാരണമാകരുതെന്ന് മുത്തച്ഛന് നിർബന്ധമായിരുന്നുവെന്നും ഉപാസന കൂട്ടിച്ചേർത്തിരുന്നു,
ലണ്ടനിലെ റീജിയന്റ് യൂണിവേഴ്സിറ്റിയിലും ഹാർവാർഡ് ബിസിനസ് സ്‌കൂളിലും വിദ്യാഭ്യാസം നേടിയ ഉപാസന ആഗോള അനുഭവസമ്പത്തിനെ ഇന്ത്യൻ സംരംഭങ്ങളുമായി സമന്വയിപ്പിച്ചു. വർഷങ്ങളായി പല ബില്യൺ ഡോളർ കമ്പനികളുടെയും ബോർഡുകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടും 27000-ൽ അധികം ജീവനക്കാരുള്ള ആഗോള ലൈഫ് സയൻസസ് കമ്പനിയായ സൈഡസ് ഗ്രൂപ്പിൽ ഉപാസന സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിക്കുന്നു. Screener.in അനുസരിച്ച്, 2020 സാമ്പത്തിക വർഷത്തിൽ സൈഡസ് 14235 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കൂടാതെ, ഓൺലൈൻ ഫാർമസി സേവനങ്ങൾ, ഡോക്ടർ കൺസൾട്ടേഷനുകൾ, അപ്പോയിന്റ്മെന്റ് ബുക്കിംഗ് എന്നിവ നൽകുന്ന ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ അപ്പോളോ 24/7 ൽ അവർ ബോർഡ് അംഗമാണ്. Tracxn അനുസരിച്ച്, 2025 മാർച്ച് ആയപ്പോഴേക്കും അപ്പോളോ 24/7, 9100 കോടി രൂപയുടെ വാർഷിക വരുമാനം റിപ്പോർട്ട് ചെയ്തു. അവിടുത്തെ ജീവനക്കാരുടെ എണ്ണം 53000-ൽ കൂടുതലാണ്. ഭർതൃമാതാവ് സുരേഖയ്‌ക്കൊപ്പം 'അത്തമ്മാസ് കിച്ചൺ' എന്ന പേരിൽ ഒരു പുതിയ സംരഭവും അവർ അടുത്തിടെ തുടങ്ങി.
ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് രാം ചരൺ. തിരഞ്ഞെടുത്ത ബ്രാൻഡ് എൻഡോർസ്‌മെന്റുകൾക്ക് പുറമെ, രാം ചരൺ ഓരോ സിനിമയ്ക്കും 70 കോടി മുതൽ 100 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഭിനയത്തിനു പുറമെ അദ്ദേഹം കൊനിഡേല പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമാണ്. കുതിരസവാരിയിൽ താല്പര്യമുള്ള രാം ചരൺ ഹൈദരാബാദ് പോളോ റൈഡിംഗ് ക്ലബ് സ്ഥാപിക്കുകയും ചെയ്തു.
ഹൈദരാബാദിലും മുംബൈയിലും ബെംഗളൂരുവിലുമായി ഇരുവർക്കും മാളികയും വീടും ആഡംബര പെന്റ് ഹൗസുമുണ്ട്. അവരുടെ വാഹനശേഖത്തിൽ മൈബാക്ക് ജിഎൽഎസ് 600 (3.16 കോടി രൂപ), റോൾസ് റോയ്‌സ് ഫാന്റം (12.87 കോടി രൂപ), റേഞ്ച് റോവർ ഓട്ടോബയോഗ്രഫി (3 കോടി രൂപ), ആസ്റ്റൺ മാർട്ടിൻ വി8 വാന്റേജ് (4.9 കോടി രൂപ), ഫെരാരി പോർട്ടോഫിനോ (3.5 കോടി രൂപ) എന്നിവയും ഉൾപ്പെടുന്നു.
Content Highlights: ram charans wife upasana heiress to rs 77000 cr apollo empire
Published: 04 Feb 2026, 02:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented