ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിന്റെ ഫ്‌ളോറിഡയില്‍ നടന്ന സംഗീത പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. മകള്‍ മാല്‍തി മേരി ചോപ്രയ്ക്കും നിക്ക് ജൊനാസിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പരിപാടിക്കിടെ മാള്‍ട്ടി വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതും അച്ഛനോടൊപ്പം പാട്ട് പാടുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം.

To advertise here,

'ഡാഡിക്കൊപ്പമുള്ള യാത്ര എപ്പോഴും രസകരമാണ്' എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നതും സംഗീത പരിപാടിക്കിടെ ആരാധകര്‍ക്ക് ഹൈ-ഫൈവ് നല്‍കുന്നതും ചിത്രങ്ങളില്‍ കാണാം. വേദിയിലുള്ള അച്ഛന്റെ അടുത്തേക്ക് മാല്‍തി ഓടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകളാണ് ഇതിലെ പ്രധാന ആകര്‍ഷണം. മാല്‍തി മുന്നോട്ട് ഓടാതിരിക്കാന്‍ പ്രിയങ്ക അവളുടെ ഉടുപ്പില്‍ പതുക്കെ പിടിക്കുന്നതും കാണാം.

ഒരു ചെറിയ പിങ്ക് മൈക്രോഫോണ്‍ ഉപയോഗിച്ച് നിക്കിനൊപ്പം പാടുന്ന കുഞ്ഞുമാല്‍ട്ടിയുടെ ദൃശ്യം ഏറെ ഹൃദയസ്പര്‍ശിയാണ്. മറ്റൊന്നില്‍, വേദിക്ക് പിന്നിലെ ശാന്തമായ നിമിഷത്തില്‍ പ്രിയങ്കയും നിക്കും സ്‌നേഹത്തോടെ ആലിംഗനം ചെയ്യുന്നതും കാണാം.

ഈ പോസ്റ്റിന് താഴെ നിക്ക് ജൊനാസ് കമന്റ് ചെയ്തിട്ടുണ്ട്. 'എന്തൊരു വൈബ്. അതിമനോഹരം'എന്നാണ് നിക്ക് ജൊനാസ് കുറിച്ചത്.

മേജര്‍ ലീഗ് ബേസ്‌ബോളിന്റെ ഭാഗമായി ശനിയാഴ്ച നടന്ന വേള്‍ഡ് സീരീസ് ഗെയിം 2-ലാണ് ജൊനാസ് ബ്രദേഴ്‌സ് സംഗീത പരിപാടി അവതരിപ്പിച്ചത്.