ബ്രിട്ടൻ രാജകുടുംബത്തിൽ മറ്റൊരു വിവാഹമോചനക്കലഹം ഉടലെടുത്തതായി അഭ്യൂഹങ്ങൾ. വില്യം രാജകുമാരൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാതാവ് ഡയാന രാജകുമാരിയുടെ വിവാഹമോചനത്തിന് പിന്നിൽ പ്രവർത്തിച്ച അഭിഭാഷക സംഘത്തെയാണ് വില്യം രാജകുമാരൻ ഇപ്പോൾ നിയമ സഹായത്തിനായി നിയോഗിച്ചിരിക്കുന്നതെന്നാണ് യു.എസ്. സൺ റിപ്പോർട്ട് ചെയ്യുന്നത്. എന്താണ് ധൃതി പിടിച്ച് പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കാൻ കാരണം എന്നതിൽ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.
ചാൾസ് രാജാവിനേയും മറ്റു മുതിർന്ന രാജകുടുംബാംഗങ്ങളേയും ദീർഘകാലം സേവിച്ച ഹാർബോട്ടിൽ ആൻഡ് ലൂയിസ് എന്ന അഭിഭാഷക സംഘത്തിന് പകരമായിട്ടാണ് മിഷ്കോൺ ഡി റിയയെ വില്യം രാജകുമാരൻ നിയമിച്ചത്. 1996-ൽ ഡയാന രാജകുമാരിയുടെ വിവാഹമോചനം നേടിയ കേസിൽ പ്രതിനിധീകരിച്ചത് മിഷ്കോൺ ഡി റിയയായിരുന്നു. ഇതിന് ശേഷം നിരവധി സെലബ്രിറ്റികളുടെ കേസുകളും ഈ ഈ കമ്പനി കൈകാര്യം ചെയ്തിരുന്നു.
പിതാവിന്റെ അഭിഭാഷക സംഘത്തെ ഉപയോഗിക്കാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാനാണ് വില്യം രാജകുമാരൻ ആഗ്രഹിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും തമ്മിൽ വേർപിരിയുമെന്ന അഭ്യൂഹം അടുത്തിടെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡയാന രാജകുമാരിയുടെ വിവാഹ മോചനത്തിന് പിന്നിൽ പ്രവർത്തിച്ച അഭിഭാഷക സംഘത്തെയും വില്യം രാജകുമാരൻ നിയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇരുവരും തമ്മിലുള്ള വിവാഹ മോചന അഭ്യൂഹങ്ങൾ നേരത്തേയും ഉയർന്നിരുന്നു. ഇതിൽ ഔദ്യോഗിക വിശദീകരണമോ വില്യം രാജകുമാരനുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.
Content Highlights: prince william hires princess dianas divorce lawyers
Published: 05 Apr 2025, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented