രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ പരാജയപ്പെട്ടവരാണെന്ന് ഓണ്‍ലിഫാന്‍സ് താരം. യുഎസ്സിലെ ലോസ് ആഞ്ജലസില്‍ നിന്നുള്ള ലില്‍ ടായ് എന്ന 18-കാരിയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പാത പിന്‍തുടര്‍ന്ന് അഡൾട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സില്‍ ചേരാനും അവര്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലില്‍ ടായ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

To advertise here,

'നിങ്ങള്‍ 25 വയസ് കഴിഞ്ഞെങ്കില്‍, ഇപ്പോഴും ഒമ്പത് മുതല്‍ അഞ്ച് വരെ ജോലിക്ക് പോകുന്നവരാണെങ്കില്‍, നിങ്ങളൊരു തോല്‍വിയാണ്. ആ പ്രായമെത്തുമ്പോഴേക്ക് നിങ്ങള്‍ ആവശ്യത്തിന് പണമുണ്ടാക്കി സാമ്പത്തികമായി സുരക്ഷിതരാകണം. സ്ത്രീകളേ, നിങ്ങള്‍ എല്ലാവരും ഞാന്‍ ചെയ്തത് പോലെ ലിങ്ക് (ഓണ്‍ലിഫാന്‍സ് ലിങ്ക്) പോസ്റ്റ് ചെയ്യൂ. നിങ്ങള്‍ പണമുണ്ടാക്കൂ.' -ലില്‍ ടായ് പറഞ്ഞു. 

Also Read: കടങ്ങള്‍ തീര്‍ക്കാനാണ് 'ഓണ്‍ലി ഫാന്‍സ്' തുടങ്ങിയത്, ഇപ്പോള്‍ നാണക്കേട് തോന്നുന്നു- ഹാരി പോട്ടർ താരം

'ആര് എന്ത് വിചാരിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ളവരൊന്നും എന്നോട് ഇപ്പോള്‍ സംസാരിക്കാറില്ല. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. വേണമെന്ന് വെച്ചാല്‍ അവര്‍ക്കുള്ളതെല്ലാം സ്വന്തമാക്കാന്‍ കഴിയുന്ന അത്രയും പണക്കാരിയാണ് ഞാന്‍. ഞാന്‍ സംതൃപ്തയാണ്.' -ലില്‍ ടായ് തുടര്‍ന്നു. 

'വിദ്യാഭ്യാസത്തെ കുറിച്ച് മറന്നേക്കൂ. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോയാല്‍ എനിക്ക് ഒരിക്കലും കോടിക്കണക്കിന് ഡോളറുണ്ടാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ സ്‌കൂള്‍ ഉപേക്ഷിച്ചതും പകരം എന്റെ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതും.' -ലില്‍ ടായ് വീഡിയോയില്‍ പറഞ്ഞു. ഓണ്‍ലിഫാന്‍സില്‍ ചേര്‍ന്നതിന്റെ പേരില്‍ കുടുംബത്തില്‍ നിന്ന് താന്‍ പുറത്തായെന്നും ലില്‍ ടായ് പറയുന്നു.  

Don't Miss: 23-കാരിയുമായി വീഡിയോ കോളിന് 35 ലക്ഷം, ഓൺലി ഫാൻസിൽ ചെലവിട്ടത് രണ്ട് കോടി; ആൻഡി ബൈറൺ വീണ്ടും കുരുക്കിൽ

കഴിഞ്ഞമാസം 18 വയസ് തികഞ്ഞ ദിവസമാണ് ലില്‍ ടായ് ഓണ്‍ലിഫാന്‍സില്‍ ചേര്‍ന്നത്. പ്രായപൂര്‍ത്തിയായതിന്റെ ആഘോഷമായാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ഓണ്‍ലിഫാന്‍സില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം താന്‍ പത്തുലക്ഷം ഡോളര്‍ നേടിയെന്ന് പിന്നീട് ലില്‍ ടായ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.