എല്ലാവര്‍ക്കും പ്രണയകാലം പ്രിയപ്പെട്ടതാകും. എന്നെന്നും ഓര്‍മിക്കാനുള്ള ഒരുപാട് അനുഭവങ്ങള്‍ ആ കാലം സമ്മാനിക്കും. ഇന്‍ഫോസിസ് സ്ഥാപകനും കോടീശ്വരനുമായ എന്‍.ആര്‍ നാരായണ മൂര്‍ത്തിക്കും അത്തരത്തില്‍ ഒരുപാട് നല്ല ഓര്‍മകളുണ്ട്. സുധാ മൂര്‍ത്തിയുമായി പ്രണയത്തിലായിരുന്ന സമയത്ത് അവരെ കാണാന്‍ ടിക്കറ്റ് പോലുമില്ലാതെ 11 മണിക്കൂര്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ട് നാരായണ മൂര്‍ത്തി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
' അന്ന് സുധയോടുള്ള സ്‌നേഹം മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. ഹോര്‍മോണുകള്‍ അതുപോലെയാണ് എന്നില്‍ പ്രവര്‍ത്തിച്ചത്.' നാരായണ മൂര്‍ത്തി അഭിമുഖത്തില്‍ പറയുന്നു. 'അതൊന്നും വെളിപ്പെടുത്തരുത്' എന്ന് നാരാണയ മൂര്‍ത്തിയോട് സുധാ മൂര്‍ത്തി പറയുന്നതും അവര്‍ നാണത്തോടെ മുഖം കൈ കൊണ്ട് മറക്കുന്നതും വീഡിയോയില്‍ കാണാം.
ചിത്ര ബാനര്‍ജി ദിവാകരുണി എഴുതിയ 'ആന്‍ അണ്‍കോമണ്‍ ലവ്; ദി ഏര്‍ലി ലൈഫ് ഓഫ് സുധ ആന്റ് നാരായണ മൂര്‍ത്തി' എന്ന ബയോഗ്രഫിയുടെ പ്രകാശനം അടുത്തിടെ നടന്നിരുന്നു. അതില്‍ ഇരുവരുടേയും പ്രണയത്തേ കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കകാലത്തില്‍ നേരിട്ട പ്രതിസന്ധികളേ കുറിച്ചും വിവരിക്കുന്നുണ്ട്.
ഇന്‍ഫോസിസ് സ്ഥാപന സമയത്ത് കുടുംബം ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നു. മക്കളായ രോഹനും അക്ഷതയ്ക്കും വേണ്ടി നാരായണ മൂര്‍ത്തി സമയം ചെലവഴിച്ചിരുന്നില്ല. ഇന്‍ഫോസിസ് എന്ന ഒരൊറ്റ സ്വപ്‌നത്തിലായിരുന്നു അക്കാലത്ത് അദ്ദേഹം ജീവിച്ചത്. രോഹന്‍ പലപ്പോഴും 'അച്ഛന് എന്നെയും അക്ഷതയേയുമാണോ കൂടുതല്‍ ഇഷ്ടം അതോ ഇന്‍ഫോസിസ് ആണോ' എന്ന് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ നാരായണ മൂര്‍ത്തി പറയുന്നു. രണ്ടുപേരേയും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു അന്ന് മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ക്ക് അത് ബോധ്യപ്പെട്ടിരുന്നില്ല. കാരണം ഞാന്‍ അവരോടൊപ്പമുള്ള സമയം വളരെ കുറവായിരിക്കും. അവര്‍ക്ക് പലപ്പോഴും തന്നെ മിസ് ചെയ്തിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ ജീവിതത്തില്‍ അച്ഛനെപ്പോലെയുണ്ടായിരുന്നത് മുത്തച്ഛനായിരുന്നുവെന്നും അച്ഛന്‍ തനിക്കൊരു 'ബോണസ് ഡാഡ്' മാത്രമായിരുന്നുവെന്നും പുസ്തകത്തില്‍ മകള്‍ അക്ഷത പറയുന്നുണ്ട്.
Content Highlights: narayana murthys ticketless Journey for sudha murty
Published: 12 Jan 2024, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented