ഴിഞ്ഞ ദിവസമായിരുന്നു അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യയുടെ വിവാഹം. അമ്മാവന്റെ മകളായ വര്‍ഷയെയാണ് കാര്‍ത്തിക് ജീവിതപങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന് നടി മഞ്ജു പിള്ളയും എത്തിയിരുന്നു.

To advertise here,

ഒരു പ്ലാറ്റിനം മോതിരവും മുരുകന്റെ വേല്‍ പതിച്ച വെള്ളി ബ്രേസ്‌ലെറ്റുമാണ് മഞ്ജു പിള്ള കാര്‍ത്തിക്കിന് വിവാഹ സമ്മാനമായി നല്‍കിയത്. വിവാഹത്തിന് നാല് ദിവസം മുമ്പ് പങ്കുവെച്ച വ്‌ളോഗില്‍ കാര്‍ത്തിക് ഈ സമ്മാനത്തെ കുറിച്ച് പറയുന്നുണ്ട്. മഞ്ജു പിള്ളയ്ക്കും മകള്‍ ദയയ്ക്കുമൊപ്പം ജ്വല്ലറിയില്‍ പോയാണ് കാര്‍ത്തിക് ഈ സമ്മാനം വാങ്ങിയത്.

കാര്‍ത്തിക് തനിക്ക് അനിയനെപ്പോലെയാണെന്നും അവന്റെ വിവാഹത്തിന് മറക്കാന്‍ പറ്റാത്ത എന്തെങ്കിലും സമ്മാനമായി നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കാര്‍ത്തിക്കിന്റെ വ്‌ളോഗില്‍ മഞ്ജു പിള്ള പറയുന്നു. 

'ഞാന്‍ കാര്‍ത്തിക്കിനുവേണ്ടി ഒരു ആനവാല്‍ മോതിരമാണ് തിരഞ്ഞെടുത്തുവെച്ചിരുന്നത്. പക്ഷേ ആണ്‍കുട്ടികളുടെ കൈയ്യില്‍ പ്ലാറ്റിനം ആഭരണം ഒരു ക്ലാസി ലുക്കാണ്. ഇവിടെ വന്ന് പ്ലാറ്റിനം മോതിരം ഇട്ടു നോക്കിയപ്പോള്‍ എനിക്ക് അത് ഇഷ്ടപ്പെട്ടു. ആനവാലിനേക്കാള്‍ വലിയ മോതിരമാണെങ്കിലും ഇട്ട് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വാങ്ങിയത്. അവന്റെ വിരലില്‍ ഇട്ടിട്ട് നല്ല ഭംഗിയുണ്ട്. കുറേ നാളായി അവന് ഒരു ബ്രേസ്‌ലെറ്റ് വേണമെന്ന് പറയുന്നുണ്ട്. ആ സമ്മാനവും വാങ്ങിക്കൊടുത്തു.'-വ്‌ളോഗില്‍ മഞ്ജു പിള്ള പറയുന്നു. 

കാറിലിരുന്ന് മോതിരവും വളയും മഞ്ജു പിള്ള കാര്‍ത്തിക്കിനെ അണിയിക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹനിശ്ചയ സമയത്ത് വര്‍ഷയാണ് ആദ്യ മോതിരം ഇട്ടതെന്നും ഇപ്പോള്‍ ചേച്ചിയും മോതിരം വാങ്ങിത്തന്നെന്നും കാര്‍ത്തിക്കും പറയുന്നു. താന്‍ മുരുകന്റെ ഭക്തനാണെന്നും അതിനാല്‍ മുരുകന്റെ വേല്‍ പതിപ്പിച്ച ബ്രേസ്‌ലെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.