ദുബായ്: ലോകം മുഴുവനും സുഗന്ധമെത്തിക്കുന്ന മനുഷ്യനാണ് പോളണ്ട് മൂസയെന്നും എല്ലാ പെർഫ്യൂമുകളേക്കാൾ സുഗന്ധപൂരിതമാണ് അദ്ദേഹത്തിന്റെ മനസ്സെന്നും അതുല്യനടൻ മമ്മൂട്ടി. 'ഫ്രാഗ്രൻസ് വേൾഡ്' 150-ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്റെ ദുബായിലെ ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

നമുക്കെല്ലാവർക്കും എന്തുകൊണ്ട് മറ്റൊരു മൂസയായിക്കൂടാ. ഒട്ടേറെ പേർക്ക് മാതൃകാ പുരുഷനാണ് അദ്ദേഹം. എല്ലാവരും ഒരുനാൾ മൂസയാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. പെർഫ്യൂമുകളിൽ എല്ലാ സുഗന്ധവും തനിക്കിഷ്ടമാണ്. എന്നാൽ ചന്ദനവും മുല്ലപ്പൂവുമെല്ലാമാണ് കൂടുതലിഷ്ടമെന്നും എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടന്ന ആഘോഷപരിപാടിയിൽ മമ്മൂട്ടി വ്യക്തമാക്കി.