
പാകിസ്താൻ നടി മഹിറാ ഖാന്റെ വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ വൈറലായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസ്സുകാരനായ സലിം കരീമുമായുള്ള മഹിറയുടെ വിവാഹം ഒക്ടോബർ ഒന്നിനു കഴിഞ്ഞത്. മകനൊപ്പം വിവാഹവേദിയിലേക്കു കടന്നുവരുന്നതിന്റെ ചിത്രങ്ങളും മഹിറ പങ്കുവെച്ചിരുന്നു.
ആദ്യവിവാഹത്തിൽ മഹിറയ്ക്കുണ്ടായ മകനാണ് അസ്ലാൻ. മകനൊപ്പം വിവാഹവേദിയിലേക്ക് നടക്കുന്നതാണ് വീഡിയോയിലുള്ളത്. മകന്റെ കൈപിടിച്ച് വിവാഹവേദിയിൽ ഇരിക്കുന്ന മഹിറയെയും വീഡിയോയിൽ കാണാം.
പേസ്റ്റൽ ലെഹംഗയാണ് മുപ്പത്തിയെട്ടുകാരിയായ മഹിറ വിവാഹദിനത്തിൽ ധരിച്ചത്. ബീഡ് വർക്കുകളും എംബ്രോയ്ഡറിയും നിറഞ്ഞ ഫുൾസ്ലീവ് ബ്ലൗസ് ലെഹംഗയുടെ മാറ്റുകൂട്ടി. കറുത്ത നിറത്തിലുള്ള ഷെർവാണിയാണ് സലിം ധരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
2017-ലാണ് മഹിറ പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ. ആയ സലിമിനെ പരിചയപ്പെടുന്നത്. 2019-ൽ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു.
2007-ലാണ് മഹിറ പാക് നടനും സംവിധായകനുമായ അലി അസ്കരിയെ വിവാഹം കഴിക്കുന്നത്. 2009-ൽ ഇരുവർക്കും മകൻ ജനിക്കുകയും ചെയ്തു. 2014-ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.
നിരവധി പാക്ചിത്രങ്ങളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുള്ള മഹിറയുടെ ആദ്യ ഇന്ത്യൻ സിനിമ ഷാരൂഖ് ഖാനൊപ്പമുള്ള റായീസ് ആണ്.
Content Highlights: Mahira Khan's Son Azlan Walked Her Down The Aisle At Her Wedding
Published: 04 Oct 2023, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented