പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളം സിനിമയില്‍ തിളങ്ങുകയാണ് നടി മാധുരി ബ്രാഗന്‍സ. കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായാണ് മാധുരി പത്തൊമ്പതാം നൂറ്റാണ്ടില്‍ വേഷമിട്ടത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മാധുരി.

To advertise here,

'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ചിത്രങ്ങള്‍. കാത്ത എന്ന കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഇത്രയും കഠിനധ്വാനികളായ ഒരു ടീമിനൊപ്പം ജോലി ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമയേയും എന്റെ കഥാപാത്രത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.'  ചിത്രങ്ങള്‍ക്കൊപ്പം മാധുരി കുറിച്ചു.

ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് മാധുരി. ബെംഗൂളു സ്വദേശിയായ അവര്‍ മെഴുതിരി അത്താഴങ്ങള്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.